Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആട്ടിൻകൂട്ടത്തെ കാണിക്കാമെന്നുപറഞ്ഞ് 17കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു

text_fields
bookmark_border
ആട്ടിൻകൂട്ടത്തെ കാണിക്കാമെന്നുപറഞ്ഞ് 17കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു
cancel

ന്യൂഡൽഹി: പഞ്ചാബിലെ ദേരാ ബസ്സിയിൽ 17കാരിയെ ബലാത്സംഗം ചെയ്തതാതി പരാതി. ആട്ടിൻകൂട്ടത്തെ കാണിച്ചുതരാമെന്ന്പറഞ്ഞ് പെൺകുട്ടിയെ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഗുരി എന്ന പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

രണ്ട് മാസം മുമ്പാണ് ഗുരി തന്റെ അമ്മ നടത്തുന്ന ചായക്കടയിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഗുരി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചായക്കടയിൽ വരുമ്പോഴെല്ലാം ഇരുവരും പരസ്പരം സംസാരിച്ചിരുന്നായും പൊലീസ് അറിയിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ തന്റെ ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് ഗുരി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി ഗുരിയോടൊപ്പം പോയത്. എന്നാൽ പ്രതി കുട്ടിയെ കാട്ടിലേക്ക് കൂട്ടുക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ വീട്ടുകാരെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിൽ മൊഴി നൽകി. സംഭവത്തിന് ശേഷം ശാരീരിക അസ്വസ്ഥകൽ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Punjab: Shepherd rapes 17-year-old friend on pretext of showing her his flock
Next Story