Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോസിറ്റീവിറ്റി...

പോസിറ്റീവിറ്റി നിരക്കിൽ വർധന; പഞ്ചാബിൽ​ ലോക്​ഡൗൺ 31 വരെ നീട്ടി

text_fields
bookmark_border
punjab
cancel

ചണ്ഡീഗഡ്​: കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്​ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിൽ​ ലോക്​ഡൗൺ മെയ്​ 31 വരെ നീട്ടി.

മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരേന്ദർ സിങ്​ ആണ്​ നിലവിലുള്ള ലോക്​ഡൗൺ നീട്ടാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്​. നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്​. പോസിറ്റീവിറ്റി നിരക്കിൽ വർദ്ധനയുണ്ടായതാണ്​ വീണ്ടും ലോക്​ഡൗൺ നീട്ടാനുള്ള കാരണം.

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. കൂടുതൽ നിയന്ത്രണങ്ങളിലേക്ക്​ പോകേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്​ച 217 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 6867 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തു. 11,693 പേരാണ് ഇതുവരെ​ കോവിഡ്​ ബാധിച്ച്​ സംസ്ഥാനത്ത്​ മരിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjab​Covid 19
News Summary - Punjab Restrictions Till May 31
Next Story