Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിർത്തിവഴി മയക്കുമരുന്നും വെടിക്കോപ്പും കടത്തിയതിന് പിടിയിലായവരിൽ ബി.എസ്.എഫ് കോൺസ്റ്റബിളും
text_fieldsbookmark_border
ചണ്ഡീഗഢ്: അതിർത്തിയിലൂടെ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് പിടിയിലായ നാലുപേരിൽ ബി.എസ്.എഫ് കോൺസ്റ്റബിളും. ജമ്മു കശ്മീരിലെ സാംബ ജില്ല സെക്ടർ ബി.എസ്.എഫ് യൂനിറ്റിലെ കോൺസ്റ്റബിൾ നോനി എന്ന സുമിത് കുമാറാണ് പിടിയിലായത്.
പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബി.എസ്.എഫ് ജവാന് പാക് സ്പോൺസേഡ് മയക്കുമരുന്ന്, ആയുധക്കടത്തിൽ പ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
തുർക്കി നിർമിത തോക്കുകൾ, പാക് ഫാക്ടറി മുദ്രയുള്ള വെടിമരുന്നുകൾ, 32.30 ലക്ഷം രൂപയുടെ മയക്കുമരുന്ന്, മൊൈബൽ ഫോണുകൾ എന്നിവ അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തു.
കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സുമിത് കുമാർ ഗുർദാസ്പൂർ സ്വദേശിയാണെന്ന് പഞ്ചാബ് ഡി.ജി.പി ദിനകർ ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
