വെടിവെച്ചെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം; ലോക് ഇൻസാഫ് പാർട്ടി അധ്യക്ഷൻ അറസ്റ്റിൽ
text_fieldsലുധിയാന: പഞ്ചാബിലെ ലുധിയാനയിലുണ്ടായ സംഘർഷത്തിൽ ലോക് ഇൻസാഫ് പാർട്ടി അധ്യക്ഷൻ സിമർജിത് സിങ് ബെയ്ൻസ് അറസ്റ്റിൽ. പഞ്ചാബ് പൊലീസ് ആണ് ബെയ്ൻസിനെ അറസ്റ്റ് ചെയ്തത്.
ലുധിയാനയിലെ ഗിൽ മാർക്കറ്റിൽ സിമർജിത് സിങ് ബെയ്ൻസിന്‍റെയും കമൽജിത് സിങ് കർവാറിന്‍റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. തന്‍റെ വാഹനവ്യൂഹനത്തിന് നേരെ ബെയ്ൻസ് ആക്രമിക്കുകയും വെടിവെക്കുകയും ചെയ്തെന്നാണ് കർവാറിന്‍റെ ആരോപണം.
കോൺഗ്രസ് സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സിമർജിത് സിങ് ബെയ്ൻസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ഭയരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും ബെയ്ൻസ് ആവശ്യപ്പെട്ടു.
പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലോക് ഇൻസാഫ് പാർട്ടി അധ്യക്ഷനെതിരെ പുതിയ ആരോപണം ഉയർന്നുവന്നത്. ഫെബ്രുവരി 20നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

