െഎ.എസ്.െഎ പരിശീലനം ലഭിച്ച മൂന്നു ഭീകരർ അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: പാക് ചാരസംഘടനയായ െഎ.എസ്.െഎ പരിശീലനം ലഭിച്ച മൂന്നു ഭീകരരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അവകാശപ്പെട്ടു. െഎ.എസ്.െഎ പിന്തുണയുള്ള അന്താരാഷ്ട്ര സിഖ് യുവജന ഫെഡറേഷൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട ഗുർദിയാൽ സിങ്, ജഗ്രൂപ് സിങ്, സത്വീന്ദർ സിങ് എന്നിവരെയാണ് പിടികൂടിയത്. രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള ഇവരുടെ നീക്കമാണ് പരാജയപ്പെടുത്തിയതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഘത്തിലെ തലവനായ ഗുർദിയാൽ സിങ്ങിന് ഭീകരസംഘങ്ങളുമായും ബന്ധമുള്ളതായി അധികൃതർ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
