Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ പഞ്ചാബ് എം.പി ചന്നി മാപ്പ് പറഞ്ഞു

text_fields
bookmark_border
സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ  പഞ്ചാബ് എം.പി ചന്നി മാപ്പ് പറഞ്ഞു
cancel

ചണ്ഡീഗഢ്: സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശത്തിന് മാപ്പ് പറഞ്ഞ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺ​​ഗ്രസ് എം.പിയുമായ ചരൺജിത് സിങ് ചന്നി. ചൊവ്വാഴ്ച സംസ്ഥാന വനിതാ കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷ.

‘ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ കൂപ്പുകൈകളോടെ മാപ്പ് ചോദിക്കുന്നു’ എന്ന് കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീകൾക്കെതിരെ എന്തെങ്കിലും പറയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും താൻ ആർക്കും എതിരല്ലെന്നും ജലന്ധറിൽനിന്നുള്ള എം.പി പറഞ്ഞു.

ഗിദ്ദർബാഹയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അമൃത വാറിങ്ങിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ സ്ത്രീകൾക്കും രണ്ട് സമുദായങ്ങൾക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പഞ്ചാബ് സംസ്ഥാന വനിതാ കമീഷൻ തിങ്കളാഴ്ച അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു ഇത്.

ഒരു ദിവസത്തിനകം മറുപടി നൽകണമെന്ന് വനിതാ കമീഷൻ ചെയർപേഴ്‌സൺ രാജ് ലാലി ഗിൽ ചന്നിയോട് ആവശ്യപ്പെട്ടു. പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടാൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. എ.എ.പിയും ബി.ജെ.പിയും ചന്നിയുടെ പരാമർശത്തെ അപലപിച്ച് രംഗത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punjab: Cong MP Channi apologises for 'derogatory' remarks against women
Next Story