Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതി: പഞ്ചാബ് ആരോഗ്യ...

അഴിമതി: പഞ്ചാബ് ആരോഗ്യ മന്ത്രി അറസ്റ്റിൽ

text_fields
bookmark_border
അഴിമതി: പഞ്ചാബ് ആരോഗ്യ മന്ത്രി അറസ്റ്റിൽ
cancel
Listen to this Article

ച​ണ്ഡി​ഗ​ഢ്​: അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബ് ആ​രോ​ഗ്യ മ​ന്ത്രി വി​ജ​യ് സിം​ഗ്ല​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി. സിം​ഗ്ല​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ വി​വ​രം മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ ത​ന്നെ​യാ​ണ് വി​ഡി​യോ സ​​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​ഴി​മ​തി​യോ​ട് സ​ഹി​ഷ്ണു​ത​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​റി ര​ണ്ടു​മാ​സ​ത്തി​നി​ടെ​യാ​ണ് അ​ഴി​മ​തി​യും പു​റ​ത്താ​ക്ക​ലും. ത​ന്റെ വ​കു​പ്പി​ന്റെ ടെ​ൻ​ഡ​റു​ക​ളി​ലും പ​ർ​ച്ചേ​സു​ക​ളി​ലും സിം​ഗ്ല ഒ​രു ശ​ത​മാ​നം ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് മാ​ൻ പ​റ​ഞ്ഞു. സിം​ഗ്ല​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

52കാ​ര​നും ഡെ​ന്റ​ൽ സ​ർ​ജ​നു​മാ​യ വി​ജ​യ് സിം​ഗ്ല മാ​ൻ​സ​യി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ​യാ​ണ്. ഗാ​യ​ക​നും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ശു​ഭ്ദീ​പ് സി​ങ് സി​ദ്ദു​വി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabCorruptionarrest
News Summary - Punjab Minister arrested Over Corruption Charge
Next Story