ജഡ്ജി ലോയയുടെ മരണം: അന്വേഷണം വേണമെന്ന് ഹൈകോടതി അഭിഭാഷകർ
text_fieldsചണ്ഡിഗഢ്: മുൻ സ്പെഷൽ സി.ബി.െഎ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈകോടതിയിലെ അഭിഭാഷകർ. ഇൗ ആവശ്യം ഉന്നയിച്ച് 470 അഭിഭാഷകരുടെ നിവേദനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും ബോംബെ െെഹകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനും നൽകി. അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ കേസിെൻറ വിചാരണ കോടതിയിൽ ജഡ്ജിയായിരുന്ന ലോയയുടെ മരണത്തെക്കുറിച്ച് സി.ബി.െഎയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്നാണ് ആവശ്യം. ബോംബെ െെഹകോടതിയുടെ നാഗ്പുർ ബെഞ്ചിൽ റിട്ട് ഹരജി ഫയൽ ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ നാവിക സേന ചീഫ് അഡ്മിറൽ എൽ. രാമദാസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
റിട്ട. ജസ്റ്റിസ് ബി.എച്ച്. മാർലപല്ലെ എസ്.െഎ. ടി അന്വേഷണവും ആവശ്യപ്പെട്ടു. ജുഡീഷ്യൽ ഒാഫിസർമാരുടെ സുരക്ഷ പരമപ്രധാനമാണെന്നും വിവാദ കേസുകളിൽ കടുത്ത സമ്മർദം നേരിടുന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2005ൽ സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർ ബി എന്നിവരെ ഗുജറാത്ത് പൊലീസ് ഹൈദരാബാദിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നുമാണ് കേസ്. സൊഹ്റാബുദ്ദീെൻറ സഹായി തുളസി റാം പ്രജാപതിയെയും ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയായി പരാതിയുണ്ട്.
രണ്ട് കേസുകളുടെയും വിചാരണ സുപ്രീംകോടതി മഹാരാഷ്ട്രയിലേക്ക് മാറ്റി. 2013ൽ ജഡ്ജി ജെ.ടി. ഉത്പത് ആണ് ആദ്യം വാദം കേട്ടത്. കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് അമിത് ഷാ ഹാജരാകാത്തതിൽ കടുത്ത ശാസന നൽകിയ ജഡ്ജിയെ പൊടുന്നനെ സ്ഥലം മാറ്റുകയായിരുന്നു. തുടർന്ന് 2014 ജൂണിലാണ് ബി.എച്ച്. ലോയയെ ജഡ്ജിയായി നിയമിച്ചത്.എന്നാൽ, 2014 നവംബറിൽ അദ്ദേഹം മരിച്ചു. കൊലപാതകമാണെന്ന സംശയം അന്നേ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
