ജുനൈദ് വധം സീറ്റ് തർക്കത്തെതുടർന്നെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: ഹരിയാന വല്ലഭ്ഗഡ് സ്വദേശി 16കാരൻ ജുനൈദിനെ ഹിന്ദുത്വ വർഗീയവാദികൾ കൊലപ്പെടുത്താനുണ്ടായ തർക്കത്തിെൻറ തുടക്കം ട്രെയിനിൽ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടാണെന്ന് കോടതി. കേസിൽ, മുഖ്യപ്രതികളിലൊരാളായ രാമേശ്വർ ദാസിന് ജാമ്യം നൽകിെക്കാണ്ട് പഞ്ചാബ്- ഹരിയാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ.ബി. ചൗധരിയാണ് സീറ്റ് തർക്കമാണെന്ന നിരീക്ഷണം നടത്തിയത്.
പ്രത്യേക വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
സംഭവം പ്രതികൾ മുൻകൂട്ടി തയാറാക്കിയതാണെന്നതിന് യാതൊരു തെളിവുമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാറും പൊലീസും ശ്രമിക്കുന്നതായും കേസ് സി.ബി.െഎക്ക് വിടണമെന്നും ആവശ്യപ്പെട്ട് ജുനൈദിെൻറ പിതാവ് ജലാലുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തേ, ഹരിയാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ നവീൻ കൗഷിക് പ്രതികളെ സഹായിക്കുന്നതായി വിചാരണ കോടതി തന്നെ ആരോപിച്ചിരുന്നു.
ഡൽഹിയിൽനിന്ന് ചെറിയ പെരുന്നാൾ ആേഘാഷത്തിനു വേണ്ടിയുള്ള പുതുവസ്ത്രവുമായി വല്ലഭ്ഗഡിലേക്കുള്ള യാത്രക്കിടയിലാണ് ജുനൈദ് െകാല്ലപ്പെടുന്നത്. അക്രമത്തിൽ ജുനൈദിെൻറ സഹോദരങ്ങൾക്കും സാരമായി പരിക്കേറ്റിരുന്നു.
