Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10,000ൽ അധികം...

10,000ൽ അധികം ലഹരിമരുന്ന് അടിമകൾക്ക് നിയമ നടപടികളിൽ നിന്ന് ഇളവ് നൽകി

text_fields
bookmark_border
10,000ൽ അധികം ലഹരിമരുന്ന് അടിമകൾക്ക് നിയമ നടപടികളിൽ നിന്ന് ഇളവ് നൽകി
cancel

ഛണ്ഡീഗഡ്: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിന്‍റെ 'യുദ്ധ് നശേൻ വിരുദ്ധ്' ക്യാമ്പെയ്‌നിന്‍റെ ഭാഗമായി, 10,000-ത്തിലധികം ലഹരിമരുന്ന് അടിമകൾക്ക് നിയമനടപടികളിൽ നിന്ന് സർക്കാർ ഇളവ് നൽകി. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് നിയമത്തിലെ 64A വകുപ്പ് പ്രകാരമാണ് ഇവർക്ക് ശിക്ഷാ നടപടികളിൽ നിന്ന് ഇളവ് നൽകിയത്. മോചിതരായവരെ സർക്കാർ നടത്തുന്ന ലഹരി വിമുക്തി കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

2025 മാർച്ച് 1 മുതൽ 2026 ജൂലൈ 6 വരെയുള്ള കാലയളവിൽ ലഹരിമരുന്ന് ഉപയോഗിച്ചതിനോ ചെറിയ അളവിൽ കൈവശം വെച്ചതിനോ പിടിക്കപ്പെട്ട 10,656 പേരാണ് ജയിൽ ശിക്ഷക്ക് പകരം ചികിത്സ തെരഞ്ഞെടുത്ത് നിയമനടപടികളിൽ നിന്ന് ഒഴിവായത്. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരി അടിമത്തത്തെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി കണ്ട് ചികിത്സ നൽകുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് ഇളവ് നൽകിയത്. ഇതേ കാലയളവിൽ 51,516 കേസുകൾ രജിസ്റ്റർ ചെയ്യുകയും ലഹരി കടത്തിയ 67,519 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം ലഹരി വിമുക്തി ചികിത്സക്ക് വിധേയരാകുന്നവർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് എൻ.ഡി.പി.എസ് നിയമത്തിലെ 64A വകുപ്പിന്‍റെ ലക്ഷ്യം. ഓരോ വ്യക്തിക്കും കൃത്യമായ വൈദ്യപരിശോധനക്ക് ശേഷം ഡീടോക്സിക്കേഷൻ, മാനസികാരോഗ്യ ചികിത്സ, കൗൺസിലിങ്, ബിഹേവിയറൽ തെറാപ്പി തുടങ്ങിയവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, മറിച്ച് ചികിത്സ ആവശ്യമുള്ള രോഗികളായിട്ടാണ് കാണുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabAAPdrug addictsrehabilitate
News Summary - Punjab exempts 10,000 drug addicts om legal action
Next Story