Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ തദ്ദേശ...

പഞ്ചാബ്​ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി​.ജെ.പി തറപറ്റി

text_fields
bookmark_border
പഞ്ചാബ്​ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി​.ജെ.പി തറപറ്റി
cancel

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യും സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ളും ത​റ​പ​റ്റി. ആ​കെ​യു​ള്ള 3252 സീ​റ്റി​ൽ ബി.​ജെ.​പി​ക്ക്​ കി​ട്ടി​യ​ത്​ 65. അ​കാ​ലി​ദ​ളി​ന്​ 371. കോ​ൺ​ഗ്ര​സ്​ 2682 സീ​റ്റ്​ നേ​ടി.

സം​സ്​​ഥാ​ന​ത്ത്​ സ്വാ​ധീ​നം നേ​ടി​യ ആം​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​വും മോ​ശ​മാ​യി. ഒ​റ്റ ജി​ല്ലാ പ​രി​ഷ​ത്ത​ു​പോ​ലും അ​വ​ർ​ക്ക്​ കി​ട്ടി​യി​ല്ല. ആ​കെ കി​ട്ടി​യ​ത്​ 20 പ​ഞ്ചാ​യ​ത്ത്​ സ​മി​തി സീ​റ്റു മാ​ത്രം. 353 ജി​ല്ല പ​രി​ഷ​ത്ത്​ സീ​റ്റി​ലേ​ക്കും 2899 പ​ഞ്ചാ​യ​ത്ത്​ സ​മി​തി സീ​റ്റി​ലേ​ക്കു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ഇ​തി​ൽ 331 ജി​ല്ല പ​രി​ഷ​ത്തും കോ​ൺ​ഗ്ര​സ്​ പി​ടി​ച്ചു.

ബി.​ജെ.​പി​ക്ക്​ ര​ണ്ടു ജി​ല്ല പ​രി​ഷ​ത്ത്​​ മാ​ത്രം.കോ​ൺ​ഗ്ര​സ്​ നേ​താ​വും മ​ന്ത്രി​യു​മാ​യ ന​വ​ജോ​ത്​​സി​ങ്​ സി​ദ്ദു​വി​​​െൻറ പാ​കി​സ്​​താ​ൻ സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത​ട​ക്കം ബി.​ജെ.​പി പ്ര​ചാ​ര​ണ​വേ​ള​യി​ൽ വി​വി​ധ ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ച്ചി​രു​ന്നു.

നാ​ലു സം​സ്​​ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ പ​ഞ്ചാ​ബി​ലെ തി​രി​ച്ച​ടി. 2017ലാ​ണ്​ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ, ​ബി.​ജെ.​പി സ​ഖ്യ​ത്തെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നി​റ​ക്കി കോ​ൺ​ഗ്ര​സ്​ ഭ​ര​ണം​പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspunjab electionmalayalam news
News Summary - punjab election; Congress Heads to Big Win After Bagging Most Seats -india news
Next Story