Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ കർഫ്യൂ പാസ്...

പഞ്ചാബിൽ കർഫ്യൂ പാസ് ചോദിച്ച പൊലീസുകാര​െൻറ കൈ വെട്ടി

text_fields
bookmark_border
പഞ്ചാബിൽ കർഫ്യൂ പാസ് ചോദിച്ച പൊലീസുകാര​െൻറ കൈ വെട്ടി
cancel

ച​ണ്ഡീ​ഗ​ഢ്: ക​ർ​ഫ്യൂ പാ​സ് ചോ​ദി​ച്ച​തി​ന് ആ​യു​ധ​ധാ​രി​ക​ളാ​യ സി​ഖു​കാ​ർ അ​സി​സ്​​റ്റ​ൻ​റ്​ സ​ബ് ഇ​ൻ​സ ്പെ​ക്ട​റു​ടെ കൈ ​വെ​ട്ടി. ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ട്യാ​ല ജി​ല്ല​യി​ലെ സ​നൗ​ർ ടൗ​ണി​ൽ ഞ ാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ചു​പേ​ര​ട​ക്കം ഏ​ഴു​പേ​രെ ബ​ൽ​ബേ​ര ഗ്രാ​മ​ത്തി​ലെ ഗു​രു​ദ്വാ​ര​യി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തു.

ലോ​ക്ക്​​ഡൗ​ൺ നി​ല​വി​ലു​ള്ള​തി​നാ​ൽ ച​ന്ത​യി​ൽ ക​ട​ക്കാ​ൻ ക​ർ​ഫ്യൂ പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു ചോ​ദി​ച്ച​പ്പോ​ഴാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ട്ടേ​റ്റ് കൈ​യ​റ്റ എ.​എ​സ്.​ഐ ഹ​ർ​ജീ​ത് സി​ങ്ങി​നെ ച​ണ്ഡീ​ഗ​ഢി​ലെ പി.​ജി.​ഐ.​എം.​ഇ.​ആ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര ശസ്​ത്രക്രിയ നടത്തി കൈതുന്നിച്ചേർത്തു.

സ​ദ​ർ പ​ട്യാ​ല സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റും മ​റ്റൊ​രു പൊ​ലീ​സു​കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​വ​ർ. പ​ര​മ്പ​രാ​ഗ​ത ആ​യു​ധ​ധാ​രി​ക​ളാ​യ ‘നി​ഹാം​ഗ്’ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​ട്യാ​ല സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് മ​ൻ​ദീ​പ് സി​ങ്​ സി​ദ്ദു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemalayalam newsindia newscovid 19lockdown
News Summary - Punjab Cop's Hand Chopped In Attack By Group Defying Lockdown -India news
Next Story