Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രത​ിരോധ...

കോവിഡ്​ പ്രത​ിരോധ പ്രവർത്തനം; ​പഞ്ചാബും അടച്ചിടും

text_fields
bookmark_border
കോവിഡ്​ പ്രത​ിരോധ പ്രവർത്തനം; ​പഞ്ചാബും അടച്ചിടും
cancel

ചണ്ഡീഗഢ്​​: കോവിഡ്​ വൈറസ്​ വ്യാപിക്കുന്നതിനെ തുടർന്ന്​ പഞ്ചാബും പൂർണമായും അടച്ചിടാൻ തീരുമാനം. മാർച്ച്​ 31 വരെ അടച്ചിടാനാണ് തീരുമാനമെന്ന്​​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേ​വനങ്ങൾ മാത്രം ലഭ്യമാക്കും. ഇവക്ക്​ നിയന്ത്രണമുണ്ടാകില്ലെന്നും പഞ്ചാബ്​ സർക്കാർ അറിയിച്ചു.

കോവിഡ്​ ബാധിച്ച്​ പഞ്ചാബിൽ ഒരാൾ നേരത്തേ മരിച്ചിരുന്നു. 13 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. ​രാജസ്​ഥാൻ സംസ്​ഥാനവും ഗുജറാത്ത്, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലെ ചില ജില്ലകളും അടച്ചിടാൻ​ സർക്കാരുകൾ നേരത്തേ തീരുമാനിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ്​, സൂറത്ത്​, രാജ്​കോട്ട്​, വഡോദര എന്നീ ജില്ലകളാണ്​ അടച്ചിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabcoronamalayalam newsindia newscorona virus
News Summary - Punjab CM announces complete lockdown in State -India news
Next Story