Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിൽ തടഞ്ഞത് ഗ്യാനേഷിന്റെ സഹോദരനെന്ന് പഞ്ചാബ് മുഖ്യമന്ത്രി

text_fields
bookmark_border
വിമാനത്താവളത്തിൽ തടഞ്ഞത് ഗ്യാനേഷിന്റെ സഹോദരനെന്ന് പഞ്ചാബ് മുഖ്യമന്ത്രി
cancel

ച​ണ്ഡി​ഗ​ഢ്: പാ​രി​സി​ൽ​നി​ന്ന് തി​രി​ച്ചു​വ​രു​മ്പോ​ൾ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ​തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ. ത​ട​ഞ്ഞു​വെ​ച്ച ശേ​ഷം ഭ​ഗ​വ​ന്തി​ന് 50,000 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് അ​വ​ർ പ്ര​തി​കാ​രം ചെ​യ്യു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച ഭ​ഗ​വ​ന്ത് മാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി. ത​ന്നെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം അ​വി​ടെ ഇ​രു​ത്തി​യെ​ന്നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് വി​ഭാ​ഗം മേ​ധാ​വി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ സ​ഹോ​ദ​ര​ൻ മ​നീ​ഷാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ഔ​ദ്യോ​ഗി​ക പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മാ​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു വ​ശ​ത്തേ​ക്ക് മാ​റ്റു​ക​യും ര​ണ്ടു മ​ണി​ക്കൂ​റോ​ളം അ​വി​ടെ ഇ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​കാ​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. പു​റ​ത്തി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ മു​ക​ളി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് 50,000 രൂ​പ പി​ഴ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു നി​ങ്ങ​ളു​ടെ ജോ​ലി​യെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണെ​ങ്കി​ൽ പി​ഴ അ​ട​ക്കാം എ​ന്ന് താ​ൻ പ​റ​ഞ്ഞെ​ന്ന് മാ​ൻ വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ കീ​ഴി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഔ​ദ്യോ​ഗി​ക പ്ര​മേ​യം പ​ഞ്ചാ​ബ് നി​യ​മ​സ​ഭ വെ​ള്ളി​യാ​ഴ്ച പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​രി​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഭ​ഗ​വ​ന്ത് മാ​ൻ പാ​രി​സി​ലേ​ക്ക് പോ​യ​ത്. ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 21 വ​രെ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ വ്യാ​പാ​ര പ്ര​ദ​ർ​ശ​ന​മാ​യ സി​യാ​ൽ പാ​രി​സ് 2026ൽ ​പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം പോ​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punjab Chief Minister says Gyanesh's brother was stopped at the airport
Next Story