Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബ് മുഖ്യമ​ന്ത്രി ഭഗവന്ത് മൻ മൂസെ വാലയുടെ വീട് സന്ദർശിച്ചു

text_fields
bookmark_border
പഞ്ചാബ് മുഖ്യമ​ന്ത്രി ഭഗവന്ത് മൻ മൂസെ വാലയുടെ വീട് സന്ദർശിച്ചു
cancel
Listen to this Article

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമ​ന്ത്രി ഭഗവന്ത് മൻ ഗായകൻ സിദ്ധു മൂസെ വാലയുടെ വീട് സന്ദർശിച്ചു. മൂസെ വാലയുടെ കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഗായകന്റെ വീട് സന്ദർശിക്കുന്നത്. കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച ശേഷമാണ് ഭഗവന്ത് മൻ മൂസെവാലയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചത്.

കൊലപാതകത്തിൽ തന്റെ ദുഃഖം അറിയിക്കുന്നതിനാണ് ഭഗവന്ത് മൻ മൂസെവാലയുടെ വീട് സന്ദർശിച്ചത്. വീടിന് ചുറ്റം ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ അജ്ഞാതായ ചിലരുടെ വെടിയേറ്റാണ് മൂസെ വാല മരിച്ചത്. പഞ്ചാബ് സർക്കാർ മൂസെ വാലക്ക് നൽകിയിരുന്നു വി.ഐ.പി സുരക്ഷ പിൻവലിച്ചതിന് അടുത്ത ദിവസമാണ് കൊലപാതകം നടന്നത്. മൂസെ വാലക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.

ഇതോടെ വി.ഐ.പി സുരക്ഷ പിൻവലിച്ച ആം ആദ്മി സർക്കാറിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. 400ഓളം വി.ഐ.പികളുടെ സുരക്ഷ പിൻവലിച്ച സർക്കാർ അക്കാര്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ മകനൊപ്പം നാലു പേരെ നിയോഗിക്കുന്നത് ഇത്ര പ്രശ്നമാകുന്നത് എങ്ങനെയാണ്? ഇ​പ്പോൾ നിങ്ങളുടെ ഖജനാവ് നിറു​​ഞ്ഞോ? നിങ്ങൾ ഖജനാവ് നിറക്കൂവെന്നയിരുന്നു മൂസെ വാലയുടെ മാതാവ് ചരൺ കൗറിന്റെ വിമർശനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punjab Chief Minister Bhagwant Mann visited Moose Wala's house
Next Story