Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്ക്​...

കർഷകർക്ക്​ ഐക്യദാർഡ്യം; പഞ്ചാബ്​ മന്ത്രിസഭ പ്രമേയം പാസാക്കി

text_fields
bookmark_border
Punjab Cabinet
cancel

ചണ്ഡിഗഡ്​: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പഞ്ചാബിൽ മന്ത്രിസഭയിൽ പ്രമേയം പാസാക്കി. കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഭാരത്​ ബന്ദിനോട്​ അനുബന്ധിച്ച്​ തിങ്കളാഴ്​ചയാണ്​ പ്രമേയം പാസാക്കിയത്​.

പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ചന്നി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന്​ മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്​താവന പുറത്തിറക്കുകയായിരുന്നു.

'കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചും കർഷകരുടെ ആവശ്യ​ങ്ങൾ അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ടും മന്ത്രിസഭ പ്രമേയം പാസാക്കി' -പ്രസ്​താവനയിൽ പറയുന്നു.

കാർഷിക നിയമങ്ങൾ കർഷകവിരുദ്ധവും ഭക്ഷ്യസുരക്ഷ വിരുദ്ധവുമാണ്​. ഇത്​ കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഞാൻ കർഷകർക്കൊപ്പം. മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന്​ ഞാൻ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെടുന്നു. ഒരുവർഷത്തിൽ അധികമായി നമ്മുടെ കർഷകർ അവകാശങ്ങൾക്കായി ​േപാരാടുന്നു. അവരുടെ ശബ്​ദം കേൾക്കേണ്ട സമയമായി' -ചന്നി കഴിഞ്ഞദിവസം ട്വീറ്ററിൽ കുറിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resolutionPunjab Cabinet
News Summary - Punjab Cabinet passes resolution expressing solidarity with farmers
Next Story