Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശവസംസ്​കാരം​...

ശവസംസ്​കാരം​ തടയുന്നവർക്ക്​ കടുത്ത ശിക്ഷ ഉറപ്പുവരുത്തണം -എം.പി

text_fields
bookmark_border
ശവസംസ്​കാരം​ തടയുന്നവർക്ക്​ കടുത്ത ശിക്ഷ ഉറപ്പുവരുത്തണം -എം.പി
cancel
camera_alt?????? ??????????? ???????????? ????????????????? ???????? ?????????? ????????????

ചെന്നെ: ശവസംസ്​കാരം തടയുകയും ആരോഗ്യപ്രവർത്തകർക്ക്​ തടസ്സം സൃഷ്​ടിക്കുകയും ചെയ്യുന്നവർക്ക്​ കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന്​ ഡി.എം.കെ രാജ്യസഭാംഗം പി. വിൽസൺ. ഇക്കാര്യമുന്നയിച്ച്​ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാ ദിന് അദ്ദേഹം കത്ത്​ നൽകി.

ആരോഗ്യമേഖലയിലുള്ളവരുടെ ജോലിക്ക്​ വിഘാതം സൃഷ്​ടിക്കുന്നവർക്കും കോവിഡ്​ രോഗി കളുടെ മൃതദേഹം സംസ്​കരിക്കുന്നത്​ തടയുന്നവർക്കും ഏഴ് വർഷം തടവ് ശിക്ഷ നൽകണം. ഇത്​ 1897 ലെ പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​െച​െന്നെയിൽ ഡോക്​ടറുടെ മൃതദേഹം സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവദിക്കാതെ എറിഞ്ഞോടിച്ച സംഭവവും രാജ്യത്തുടനീളം ആരോഗ്യപരിപാലന വിദഗ്ധർക്ക് ഉണ്ടായ പ്രയാസങ്ങളും കത്തിൽ ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങൾ ലജ്ജാകരമാണെന്ന് വിശേഷിപ്പിച്ച എം.പി, ഇൗ വക കുറ്റകൃത്യങ്ങൾക്ക് ബ്രിട്ടനിൽ ജീവപര്യന്തം തടവുശിക്ഷയും കാനഡയിൽ അഞ്ച് വർഷം തടവുശിക്ഷയുമാണ്​ നൽകുന്നതെന്ന്​ വ്യക്​തമാക്കി. കടുത്തശിക്ഷ ഉറപ്പാക്കിയാൽ കുറ്റകൃത്യങ്ങൾ കുറക്കാനും ആരോഗ്യപരിപാലകരിൽ ആത്മവിശ്വാസം വളർത്താനും ഉപകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaidmkcovid 19Epidemic Diseases ActP. Wilson MP
News Summary - punish those who object to burying bodies
Next Story