Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹമോചനം ലഭിക്കാൻ...

വിവാഹമോചനം ലഭിക്കാൻ എച്ച്​.​െഎ.വി വൈറസ്​ കുത്തിവെച്ചതായി പരാതി

text_fields
bookmark_border
hiv-virus
cancel

ന്യൂഡൽഹി: വിവാഹമോചനം ലഭിക്കാൻ ഭർത്താവു​ം വീട്ടുകാരും ചേർന്ന് യുവതിയുടെ ശരീരത്തിൽ​ എച്ച്​.​െഎ.വി വൈറസ്​ കുത്തിവെച്ചതായി പരാതി. പൂണെയി​െല പിംപിൾ സൗദാനഗറിലെ താമസക്കാരിയായ യുവതിയാണ്​ പൊലീസിന്​ പരാതി നൽകിയത്​.

2015ലായിരുന്നു യുവതിയുടെ വിവാഹം നടന്നത്​. ഗ്ലോബൽ ആശുപത്രിയിലെ ഹോമിയോപതി ഡോക്​ടറായിരുന്നു വരൻ. കഴിഞ്ഞ ജനുവരിയിൽ പരിശോധന നടത്തിയപ്പോഴാണ്​ യുവതിയിൽ എച്ച്​.​െഎ.വി സാന്നിധ്യം കണ്ടെത്തിയത്​. 2017 ഒക്​ടോബർ മാസത്തിൽ ഭർത്താവ്​ എടുത്ത ഇഞ്ചക്ഷൻ വൈറസ്​ കുത്തിവെക്കുന്നതിന്​ ആയിരുന്നുവെന്നാണ്​ യുവതിയുടെ ആരോപണം.

അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ പരാതി ലഭിച്ച വിവരം പൊലീസ്​ സ്ഥിരീകരിച്ചു. യുവതിയോട്​ രക്​ത പരിശോധന നടത്തിയതി​​െൻറ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതുകൂടി ലഭിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളുമായി മുന്നോട്ട്​ പോകുവെന്ന പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPolice ComplaintHIV VirusPune women
News Summary - Pune woman alleges doctor husband purposely injected her with HIV-India news
Next Story