കാറിന് മേൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; സെക്യൂരി ജീവനക്കാരൻെറ ദേഹത്ത് തീ കൊളുത്തി ഓട്ടോ ഡ്രൈവർ
text_fieldsrepresentational image
പുണെ: മഹാരാഷ്ട്രയിൽ മുതലാളിയുടെ കാറിനു മേൽ മൂത്രമൊഴിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻെറ ദേഹത്ത് ഓട്ടോ ഡ്രൈവർ പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തിൽ മഹേന്ദ്ര ബാലു കടം (31) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ശങ്കർ വേഫാൽകർ (42) എന്ന ജീവനക്കാരനെ പുണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുണെയിലെ ഭൊസാരി വ്യാവസായിക മേഖലയിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ശങ്കർ വേഫാൽകർ സ്ഥാപനത്തിൻെറ ഗേറ്റിന് മുന്നിൽ ജോലിയിലായിരുന്നു. അപ്പോൾ ഓട്ടോയുമായി അതുവഴി വന്ന മഹേന്ദ്ര ബാലു വാഹനം നിർത്തുകയും സ്ഥാപന ഉടമയുടെ കാറിനു മുകളിലേക്ക് മൂത്രമൊഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഓട്ടോ ഡ്രൈവറുടെ പ്രവർത്തി സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതിൽ രോഷാകുലനായ ഓട്ടോ ഡ്രൈവർ അപ്പോൾ അവിടെ നിന്ന് പോയി. എന്നാൽ പിന്നീട് വൈകുന്നേരം 4.30ഓടെ ഒരു കുപ്പി പെട്രോളുമായി തിരിച്ചെത്തുകയും ശങ്കർ വേഫാൽകറിൻെറ ദേഹത്തൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഓട്ടോ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

