Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവുമായി പോയ വാഹനം...

പശുവുമായി പോയ വാഹനം തടഞ്ഞു; ഗോരക്ഷകർക്ക്​ കൂട്ടത്തല്ല്​

text_fields
bookmark_border
ahmednagar
cancel

പൂണൈ: പശുവി​​​​​െൻറ പേരിൽ ആക്രമണം നടത്തുന്ന ഗോരക്ഷകരെ ഇടിച്ച്​ നിലംപരിശാക്കി ജനക്കൂട്ടം. മഹാരാഷ്​ട്രയിലെ അഹമ്മദ്​നഗറിലാണ്​ അൻപതോളം വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ കൈകാര്യം ചെയ്​തത്​​. ഷ്രിഗോഡ പൊലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

 പശുക്കളുമായി പോയ വാഹനം തടഞ്ഞ്​ ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗോരക്ഷകർക്കും കനത്ത തിരിച്ചടി കിട്ടിയത്​​. പൊലീസുമൊത്ത്​ അനധികൃത പശുക്കടത്ത്​ തടയാൻ ശ്രമിച്ച ഗോരക്ഷകർക്കാണ്​ ജനക്കൂട്ടത്തി​​​​​െൻറ ആക്രമണത്തിന്​ ഇരയാകേണ്ടി വന്നത്​.

ആക്രമണത്തെ തുടർന്ന്​ വാഹനത്തി​​​​​െൻറ ഉടമയായ വാഹിദ്​ ഷെയ്​കിനേയും ഡ്രൈവർ രാജു ഫത്രുഭായ്​ ഷെയ്​കിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ശിവശങ്കർ രാജേന്ദ്ര സ്വാമിയെന്നയാളാണ്​ പശുക്കടത്തിനെ കുറിച്ച്​ ​​പൊലീസിൽ പരാതി നൽകിയത്​. അഖില ഭാരതീയ കൃഷി ഗോസേവാ സംഘത്തിലെ അംഗമാണ്​ താ​െനന്നാണ്​ ഇയാളുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrapunegau rakshaksmalayalam newsAttac by mob
News Summary - In Pune, tempo held, mob attacks gau rakshaks-India news
Next Story