Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്തലാഖ്: പൂനെയിൽ യുവാവിനെതിരെ കേസ്
text_fieldsbookmark_border
പൂനെ: മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഭർത്താവ് റെഹാൻ ഷെയ്ഖ്, ഇയാളുടെ അമ്മ എന്നിവർക്കെതിരെയാണ് മുത്തലാഖ് നിരോധന നിയമപ്രകാരം പൂനെ പൊലീസ് കേസെടുത്തത്.
പരാതിയിൽ ബുധനാഴ്ച കോധ്വാ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പിന്നീട് സ്ത്രീധനത്തെ ചൊല്ലി ഭർത്താവും അമ്മയും തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതായും പരാതിക്കാരി പറഞ്ഞു. ഇതിനിടെ തന്നെ മുത്തലാഖ് ചൊല്ലിയതായും പരാതിയിൽ പറയുന്നു.
കേസിൽ അന്വേഷണം തുടരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് സബ് ഇൻസ്പെക്ടർ ചൈത്രാലി ഗപത് പറഞ്ഞു. രാജ്യത്ത് മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം കഴിഞ്ഞവർഷമാണ് നിലവില്‍ വന്നത്.
Next Story

