Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓപറേഷൻ സിന്ദൂർ:...

ഓപറേഷൻ സിന്ദൂർ: ​പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിച്ച് വിഡിയോ പങ്കുവെച്ച നിയമ വിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border
ഓപറേഷൻ സിന്ദൂർ: ​പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിച്ച് വിഡിയോ പങ്കുവെച്ച നിയമ വിദ്യാർഥി അറസ്റ്റിൽ
cancel

മുംബൈ: ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കവെ സമൂഹമാധ്യമത്തിൽ മറ്റൊരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന വിഡിയോ പങ്കുവെച്ച പുനെ നിയമ വിദ്യാർഥി അറസ്റ്റിൽ. ശർമിഷ്ട പനോലിയെ ആണ് കൊൽക്കത്ത പൊലീസ് ഗുരുഗ്രാമിൽ നിന്ന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

വിവാദമായതിന് പിന്നാലെ വിഡിയോ ശർമിഷ്ട നീക്കം ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലാണ് ശർമിഷ്ട ഓപറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ചതെന്ന് കൊൽക്കത്ത പൊലീസ് പറഞ്ഞു. വിഡിയോയിൽ പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിച്ചാണ് ശർമിഷ്ട സംസാരിക്കുന്നത്.

വിഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ശർമിഷ്ടക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കൊൽക്കത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റ് ഭയന്ന് ശർമിഷ്ടയും കുടുംബവും ഒളിവിലായിരുന്നു. വിഡിയോ വിവാദമായതിനു പിന്നാലെ ശർമിഷ്ട എക്സ് വഴി മാപ്പപേക്ഷിച്ചിരുന്നു.

ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പപേക്ഷിക്കുകയാണെന്നുമായിരുന്നു ശർമിഷ്ടയുടെ പോസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLatest NewsOperation Sindoor
News Summary - Pune law student arrested in Gurugram for offensive Op Sindoor linked remarks
Next Story