ബഹുനില കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽ; യുവതിയും സുഹൃത്തും അറസ്റ്റിൽ
text_fieldsപുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ബഹുനില കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽ ചിത്രീകരിച്ച യുവതിയും സുഹൃത്തും അറസ്റ്റിൽ. പുണെ സ്വദേശിനി മിനാക്ഷി സാലുങ്കെ (23), ആൺ സുഹൃത്തായ മിഹിർ ഗാന്ധി (27) എന്നിവരെ ഭാരതി വിദ്യാപീഠ് പൊലീസാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. റീൽ ചിത്രീകരിച്ച മൂന്നാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരു ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് ആൺ സുഹൃത്തിന്റെ കൈയിൽ യുവതി അപകടകരമായി തൂങ്ങി നിൽക്കുന്നതാണ് റീൽ. കൈയിൽ പിടിച്ച് യുവതി ആടുന്നതും സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് സംഘം റീൽസ് ചിത്രീകരണത്തിൽ ഏർപ്പെട്ടത്. സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയിൽ റീൽ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജീവന് ഭീഷണിയായി അപകടകരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ‘വിഡിയോ ശ്രദ്ധയിൽപെട്ടതിനു പിന്നാലെ തന്നെ അന്വേഷണം ആരംഭിക്കുകയും അവരെ കണ്ടെത്തുകയും ചെയ്തു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്’ -സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

