പ്രണയം നിരസിച്ച 14കാരിയെ നടുറോഡിൽ കുത്തിക്കൊന്നു; ബന്ധു പിടിയിൽ
text_fieldsമുംബൈ: പുണെയിലെ ബിബെവാടിയിൽ പ്രണയം നിരസിച്ച 14 കാരിയെ വെട്ടിയും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്തിയ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പിടിയിലായത്. ഒപ്പം പ്രായപൂർത്തിയാകാത്ത മൂന്നു കൂട്ടാളികളും പിടിയിലായി.
ചൊവ്വാഴ്ച വൈകീട്ട് 5.45 ന് പെൺകുട്ടി കബഡി പരിശീലനത്തിനായി പോകുമ്പോഴായിരുന്നു കൊലപാതകം. രണ്ടു ബൈക്കിലായാണ് പ്രതികളെത്തിയത്. 22 കാരൻ പെൺകുട്ടിയുടെ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും കത്തി പ്രയോഗിക്കുകയായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്ന പ്രതിക്ക് അവളോട് പ്രണയം തോന്നിയെന്നും അത് നിരസിച്ച് പെൺകുട്ടിയും വീട്ടുകാരും പ്രതിയെ വീട്ടിൽനിന്ന് പറഞ്ഞുവിട്ടെന്നും ഇതിെൻറ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

