Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബധിര-മൂക യുവതിക്ക്​...

ബധിര-മൂക യുവതിക്ക്​ പീഡനം; നാലു സൈനികർ അറസ്​റ്റിൽ

text_fields
bookmark_border
ബധിര-മൂക യുവതിക്ക്​ പീഡനം; നാലു സൈനികർ അറസ്​റ്റിൽ
cancel

പുണെ: ബധിര-മൂകയായ 30കാരിയെ സൈനിക ആശുപത്രിയിൽ പലതവണ ബലാത്സംഗത്തിനിരയാക്കിയ നാലു​ സൈനികരെ അറസ്​റ്റ്​ ചെയ്​തു. പുണെക്കു​ സമീപമുള്ള ഖഗ്​കിയിലാണ്​ സംഭവം. ആശുപത്രി​യിലെ​ ഗ്രേഡ്​-നാല്​ ജീവനക്കാരിയാണ്​ നാലു വർഷത്തിനിടെ പലതവണയായി ബലാത്സംഗത്തിനിരയായത്​.

2014ൽ ആദ്യമായി ഒരു ജവാൻ ആശുപത്രിയിലെ ശുചിമുറിയിൽവെച്ച്​ ബലാത്സംഗത്തിനിരയാക്കി​. സംഭവം ത​​​െൻറ മേലധികാരിയായ നഴ്​സിങ് അസിസ്​റ്റൻറി​നെ പരാതിയായി അറിയിച്ചെങ്കിലും നടപടിയെടുക്കുന്നതിന്​ പകരം ഇയാളും ചൂഷണം തുടങ്ങി. തനിക്ക്​ മൊബൈൽ സന്ദേശമായി അയച്ച പരാതി പരസ്യമാക്കും എന്ന്​ ഭീഷണിപ്പെടുത്തിയാണ്​ ഇയാൾ ബലാത്സംഗം നടത്തിയത്​. ഇതേ രീതിയിൽ മറ്റു​ രണ്ടു​ ജവാന്മാരും പീഡിപ്പിച്ചു.

ദൃശ്യം ചിത്രീകരിച്ച്​ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്​. ഒടുവിൽ ഒരു സർക്കാറിതര സംഘടന വഴിയാണ്​ ഇവർ പരാതി നൽകിയത്​. ഇൗ വിഷയത്തിൽ സൈനികതല അന്വേഷണവും തുടങ്ങി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന്​ സൈനികകേന്ദ്രങ്ങൾ പറഞ്ഞു. വിധവയായ യുവതിക്ക്​ 12 വയസ്സുള്ള ആൺകുട്ടിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casemolestationpunemalayalam newsArmy men
News Summary - Pune: FIR against 4 Army men for rape, molestation of disabled woman -india news
Next Story