Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂണെ കാർ അപകടം: അപകട ദിവസം മദ്യപിച്ചിരുന്നു; എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൗമാരക്കാരൻ

text_fields
bookmark_border
Pune car accident
cancel

പൂണെ: കൗമാരക്കാരൻ ഓടിച്ച കാറിടിച്ച് പൂണെയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ തനിക്ക് ഒന്നും ഓർമയില്ലെന്ന് 17 വയസുകാരൻ പൊലീസിനോട് പറഞ്ഞു. അപകട ദിവസം മദ്യപിച്ചാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.

കൗമാരക്കാരനെ പ്രായപൂർത്തിയാകുന്നതിന് മുമ്പ്തന്നെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന കൗമാരക്കാരനെ ചോദ്യം ചെയ്യുകയായിരുന്നു. അപകട ദിവസം താൻ നന്നായി മദ്യപിച്ചിരുന്നു. അതിനാൽ അപകടത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർക്കാൻ കഴിയുന്നില്ലെന്ന് കൗമാരക്കാരൻ പറയുകയായിരുന്നു.

അതേസമയം കൗമാരക്കാരന്റെ യഥാർത്ഥ രക്ത സാമ്പിൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരന്റെ അമ്മയെയും അച്ഛനെയും മുത്തച്ഛനേയും കഴിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്ത സാമ്പിളുകളിൽ കൃത്രിമം കാണിച്ച സംഭവത്തിൽ സസൂൺ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഉൾപ്പെടെ രണ്ട് ഡോക്ടർമാരെയും അറസ്റ്റ് ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pune car accident:teen-has-told-cops-he-was-drunk-cant-recollect-crash
Next Story