Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right16 മണിക്കൂർ...

16 മണിക്കൂർ ശ്രമത്തിനൊടുവിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
borewell-issue
cancel

പൂണെ: പൂണെയിൽ 200 അടി ആഴമുള്ള കുഴൽ കിണറിൽ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. കുഴ ൽ കിണറിലേക്ക്​​ വീണ കുട്ടി 10 അടി ആഴത്തിൽ തങ്ങി നിൽക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേർന്നാണ്​ രവി പണ്ഡിറ്റ്​ ബിൽ എന്ന ആറ്​ വയസുകാരനെ രക്ഷപ്പെടുത്തിയത്​.

കഴിഞ്ഞ ദിവസം വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടി കുഴൽ കിണറിൽ വീഴുകയായിരുന്നു. സംഭവം നടക്കു​േമ്പാൾ കുട്ടിയുടെ അച്​ഛനും അമ്മയും പുറത്ത്​ ജോലിത്തിരക്കുകളിലായിരുന്നു. തോറാൻഡ്​ല ഗ്രാമത്തിലാണ്​ സംഭവം​​. നേരത്തെയും സമാനമായ സംഭവങ്ങൾ ഇന്ത്യയുടെ പലയിടത്തും നടന്നിരുന്നു. തമിഴ്​നാട്​, ബീഹാർ, മധ്യപ്രദേശ്​, ഗുജറാത്ത്​ എന്നിവിടങ്ങളിലും കുട്ടികൾ കുഴൽ കിണറിൽ വീണ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punemalayalam newsborewell Resue Operation
News Summary - Pune: Boy rescued from 200-ft borewell after 16-hour-long operation-India news
Next Story