Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുറഞ്ഞ ചെലവിൽ കോവിഡ്​...

കുറഞ്ഞ ചെലവിൽ കോവിഡ്​ പരിശോധനക്കുള്ള കിറ്റ്​ ത​ദ്ദേശീയമായി വികസിപ്പിച്ച്​ ഇന്ത്യ

text_fields
bookmark_border
കുറഞ്ഞ ചെലവിൽ കോവിഡ്​ പരിശോധനക്കുള്ള കിറ്റ്​ ത​ദ്ദേശീയമായി വികസിപ്പിച്ച്​ ഇന്ത്യ
cancel

പൂനെ: കുറഞ്ഞ ചെലവിൽ കോവിഡ്​ പരിശോധനക്കുള്ള കിറ്റ്​ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത്​ സ്വകാര്യ ലാബ്​. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈ ലാബ് ഡിസ്കവറി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ്​ കോവിഡ്​ പരിശോധനാ കിറ്റ്​ വ ികസിപ്പിച്ചെടുത്തത്​.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അംഗീകാരം നൽകിയ കിറ്റിന്​ 80,000 രൂപയാണ്​ വില. ഒ രു കിറ്റിൽ 100 സാമ്പികളുകൾ വരെ പരിശോധിക്കാം.

ഒരാഴ്ചയ്ക്കുള്ളിൽ ഒന്നു മുതൽ 1.5 ലക്ഷം വരെ ടെസ്റ്റുകൾ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള​ കിറ്റുകൾ വികസിപ്പിക്കുന്നുണ്ടെന്ന് പ്രധാന പങ്കുവഹിച്ച ഡോ. രഞ്​ജിത്​ ദേശായ്​ പറഞ്ഞു. ഇന്ത്യ ഇറക്കുമതി ചെയ്​ത്​ വിൽക്കുന്ന കിറ്റി​ന്റെ നാലിലൊന്ന്​ തുകയേ പുതിയ പരിശോധന കിറ്റിന്​ ആകുന്നുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കായി കിറ്റുകളുടെ ഉൽ‌പാദനം വർധിപ്പിക്കും.

അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് അഹമ്മദാബാദിലെ കോസാറാ ഗ്രൂപ്പ് നിര്‍മിക്കുന്ന കിറ്റിനു മാത്രമാണ് അംഗീകാരമുള്ളത്. രാജ്യത്ത് 20ഓളം കമ്പനികള്‍ കോവിഡ് പരിശോധനക്കുള്ള കിറ്റുകള്‍ തുച്ഛമായ വിലക്ക് മാര്‍ക്കറ്റിലെത്തിക്കാന്‍ തയാറാണെങ്കിലും അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം വേണമെന്ന പേരു പറഞ്ഞ് കോസാറയെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയാണെന്ന്​ ആരോപണമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronavirus#Covid19
News Summary - Pune based Mylab Discovery Solutions Pvt Ltd has developed India's first indigenous
Next Story