Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2023 2:24 PM GMT Updated On
date_range 2023-01-24T19:54:05+05:30ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ നദിയിൽ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൂനെ നഗരത്തിൽ നിന്നും 45 കി.മീറ്റർ അകലെയുള്ള ദൗണ്ടിലെ യവത് ഗ്രാമത്തിന് സമീപമുള്ള ഭീമ നദിയിലായിരുന്നു മൃതദേഹങ്ങൾ. മരിച്ചവരിൽ പ്രായമായ ദമ്പതികൾ, അവരുടെ മകൾ, മരുമകൻ, മൂന്ന് പേരക്കുട്ടികൾ എന്നിവർ ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.
പർഗാവ് പാലത്തിന് സമീപം നാല് മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ ബാക്കിയുള്ള മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. കൂട്ട ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
'ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പക്ഷെ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അപകട മരണത്തിനാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്' - ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങോട് പറഞ്ഞു.
Next Story