ന്യൂഡൽഹി: പേൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുൽവാമയിൽ ഇന്‍റലിജൻസ് വിവരം അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
2019 ഫെബ്രുവരി 14ന് സിനിമാ ചിത്രീകരണത്തിലായിരുന്ന പ്രധാനമന്ത്രി നേരത്തേ ലഭിച്ച ഇന്‍റലിജൻസ് വിവരം അവഗണിച്ച് നമ്മുടെ സൈനികരെ പുൽവാമയിൽ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. എന്തുകൊണ്ടാണ് പ്രവർത്തനക്ഷമമായ ഇന്‍റലിജൻസ് വിവരം അവഗണിച്ചത്?'' -രാഹുൽ ചോദിച്ചു.
പുൽവാമ ആക്രമണത്തെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് പങ്കുവെച്ചുെകാണ്ടായിരുന്നു രാഹുലിന്‍റെ വിമർശനം.
പുൽവാമയിൽ 2919 ഫെബ്രുവരി14നാണ് ഭീകരർ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഓടിച്ചു കയറ്റിയത്. 78 ബസുകളിലായി 2500ഓളം സൈനികർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു.