Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുൽവാമ ഭീകരാക്രമണം: മുൻ ഗവർണറുടെ വെളിപ്പെടുത്തലിൽ മോദി പ്രതികരിക്കണം -ജയ്റാം രമേശ്
text_fieldsbookmark_border
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. സത്യപാൽ മാലിക്കിന്‍റേത് ഗൗരവതരമായ വെളിപ്പെടുത്തലാണെന്നും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബി.ജെ.പിയുടെ നയം. സത്യം മൂടിവെക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, കോൺഗ്രസ് പിൻതിരിയില്ല. മുൻ ഗവർണറുടെ വെളിപ്പെടുത്തലിൽ മോദി നിശബ്ദത വെടിയണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

