Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pulwama martyr Major Dhoundiyal and wife Nikita Kaul
cancel
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ആക്രമണത്തിൽ...

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാ​െൻറ ഭാര്യ സൈന്യത്തിൽ

text_fields
bookmark_border

ജമ്മു: പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനിക​െൻറ ചുവടുകൾ പിന്തുടർന്ന്​​ ഭാര്യ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. മേജർ വിഭൂതി ശങ്കർ ധൗണ്ഡിയാലി​െൻറ ഭാര്യ നികിത കൗളാണ്​ ശനിയാഴ്​ച സൈന്യത്തി​െൻറ യൂനിഫോം അണിഞ്ഞത്​. ​

ചെന്നൈയിലെ ​ഒാഫിസേർസ്​ ട്രെയിനിങ്​ അക്കാദമിയിൽ നടന്ന ചടങ്ങിൽ നികിത ഒൗദ്യോഗികമായി സൈന്യത്തി​െൻറ ഭാഗമായി​. ആർമി കമാൻഡർ ​നോർത്തേൺ കമാൻഡ്​ ലെഫ്​. ജനറൽ വൈ.കെ. ജോഷി നികിതയുടെ തോളിൽ നക്ഷത്രം പതിച്ചുനൽകി.

നികിതക്കും സൈന്യത്തിനും ആശംസകൾ നേർന്ന്​ പ്രതിരോധമന്ത്രാലയത്തി​െൻറ ഉധംപുർ പി.ആർ.ഒയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പോസ്​റ്റ്​ ചെയ്​തു.

2019ൽ ജമ്മു കശ്​മീരിലെ പുൽവാമയിൽ നടന്ന ആക്രമണത്തിലാണ്​ ധൗണ്ഡിയാൽ വീരമൃത്യു വരിക്കുന്നത്​. പിന്നീട്​ രാജ്യം അ​ദ്ദേഹത്തെ ശൗര്യചക്ര നൽകി ആദരിച്ചു.

വിവാഹം കഴിഞ്ഞ്​ ഒമ്പതുമാസത്തിന്​ ശേഷമാണ്​ ധൗണ്ഡിയാൽ മരിച്ചത്​. ധണ്ഡിയാലി​െൻറ വേർപാടിന്​ ആറുമാസത്തിന്​ ശേഷം​ 27കാരിയായ നികിത സൈന്യത്തിൽ ചേരാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. പിന്നീട്​ ഷോർട്ട്​ സർവിസ്​ കമീഷൻ പരീക്ഷ വിജയിച്ചു.

2020ൽ അഭിമുഖ പരീക്ഷയും നികിത പൂർത്തിയാക്കി. പിന്നീട്​ ചെന്നൈയിലെ ഒാഫിസേർസ്​ ട്രെയിനിങ്​ അക്കാദമിയിലേക്ക്​ കമീഷൻ ചെയ്യപ്പെട്ടു. ശനിയാഴ്​ച നികിത ഒൗദ്യോഗികമായി ഇന്ത്യൻ സൈന്യത്തി​െൻറ ഭാഗമാകുകയായിരുന്നു. ഭർത്താവിനെ പോലെ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി നികിത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ArmyPulwama AttackMajor Vibhuti DhoundiyalNikita Kaul
News Summary - Pulwama martyr Major Dhoundiyal’s wife Nikita Kaul joining the Indian Army
Next Story