Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽവാമ: കർണാടക ബന്ദ്​ പിൻവലിച്ചു

text_fields
bookmark_border
harthal-kerala news
cancel

ബംഗളൂരു: പുൽവാല ഭീകരാക്രമണത്തിൽ അപലപിച്ച്​ കർണാടക ചളുവാലി വട്ടാൽ പക്ഷ ചൊവ്വാഴ്​ച നടത്താനിരുന്ന കർണാടക ബന്ദ ്​ പിൻവലിച്ചതായും ചൊവ്വാഴ്​ച കരിദിനമായി ആചരിക്കുമെന്നും സംഘടന പ്രസിഡൻറും മുൻ എം.എൽ.എയുമായ വട്ടാൽ നാഗരാജ്​ അറിയിച്ചു. മഹാമസ്​താഭിഷേകവും ദക്ഷിണ കുംഭമേളയും നടക്കുന്നതിനാൽ ഭക്തരുടെ സൗകര്യം കൂടി കണക്കിലെടുത്ത്​ ബന്ദ്​ പിൻവലിക്കുകയാണെന്നും പകരം മറ്റൊരുദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ബന്ദ്​ പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ വട്ടാൽ നാഗരാജിനെതിരെ രൂക്ഷ വിമർശനമുയർന്നതിനെ തുടർന്നാണ്​ പിൻവലിക്കൽ തീരുമാനം എന്നും റിപ്പോർട്ടുണ്ട്​. നേരത്തെ ചൊവ്വാഴ്​ച ബന്ദ്​ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രൈമറി ആൻറ്​ സെക്കൻഡറി സ്​കൂൾ മാനേജ്​മ​െൻറ്​ അസോസിയേഷൻ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചിരുന്നില്ല. ബന്ദ്​ നടന്നാലും ഇല്ലെങ്കിലും വിദ്യാലയങ്ങൾ പതിവുപോലെ പ്രവർത്തിപ്പിക്കുമെന്ന നിലപാടിലായിരുന്നു ഭാരവാഹികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pulwama harthal in karnataka cancels-india news
Next Story