Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ സ്​ഫോടനം;...

പുൽവാമയിൽ സ്​ഫോടനം; ഒമ്പതു ജവാന്മാർക്ക്​ പരിക്ക്​

text_fields
bookmark_border
army-vehicle-attack.
cancel

ശ്രീനഗർ: കശ്​മീരിലെ പുൽവാമ ജില്ലയിൽ സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട്​ തീവ്രവാദികൾ നടത്തിയ സ്​ഫോടനത്തിൽ ഒമ്പതു ജ വാന്മാർക്ക്​ പരിക്കേറ്റു. സൈനിക വാഹനങ്ങൾ കടന്നുപോകുന്നതിനിടെ തീവ്രവാദികൾ മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ച സ് ​ഫോടകവസ്​തു പൊട്ടിത്തെറിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ് ​ച അരിഹൽ ഗ്രാമത്തിലാണ്​ സംഭവം.

സ്​ഫോടനമുണ്ടായ സ്​ഥലത്ത്​ പരിശോധന തുടങ്ങിയതായി ശ്രീനഗറിലെ പ്രതിരോധ വക ്​താവ്​ കേണൽ രാജേഷ്​ കാലിയ അറിയിച്ചു. പുൽവാമയിൽ ഫെബ്രുവരി 14ന്​ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ജമ്മു-​ശ്രീനഗർ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്കുനേരെയായിരുന്നു ആക്രമണം. ഇവിടെനിന്ന്​ 27 കിലോമീറ്റർ അകലെയാണ്​ തിങ്കളാഴ്​ച സ്​ഫോടനമുണ്ടായത്​.

പു​ൽ​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തിപു​ര ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നീക്കമു​ണ്ടെ​ന്ന് കഴിഞ്ഞദിവസം പാ​കി​സ്​​താ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ം മു​ന്ന​റി​യി​പ്പ് നൽകിയിരുന്നു. ഇ​സ്​​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നാണ്​ പാ​കി​സ്താ​ൻ വി​വ​രം കൈ​മാ​റിയത്​. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും സ​മാ​ന മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​രുന്നു.

അതേസമയം, ജമ്മു-കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ​സൈനിക മേജർ റാങ്കിലുള്ള ഓഫിസർ കൊല്ലപ്പെട്ടു. ഒരു മേജർക്കും രണ്ടു​ ജവാന്മാർക്കും​ പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്​ച അച്ചബാൽ മേഖലയിൽ തീ​വ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ്​ സംഭവം​. ഏറ്റുമുട്ടലിനിടെ തീവ്രവാദിയെ സൈന്യം വധിച്ചു. സ്​ഥലത്തുനിന്ന്​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamamalayalam newsindia newsArmy menpulwama blast
News Summary - pulwama blast; nine army men injured -india news
Next Story