Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​ശെ മുഹമ്മദി​െന...

ജയ്​ശെ മുഹമ്മദി​െന 2002ൽ നിരോധിച്ചതെന്ന്​ പാകിസ്​താൻ

text_fields
bookmark_border
Pulwama
cancel

ഇസ്​ലാമാബാദ്​: പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജയ്​ശെ മുഹമ്മദ്​ എന്ന സംഘടനയെ 2002ൽ നിരോധിച്ചതാണെന്ന്​ പാകിസ്​ത ാൻ. ഭീകരസംഘടനക്ക്​ നിയമപ്രകാരം ഉപരോധമേർപ്പെടുത്തുന്ന നടപടികൾ പൂർത്തിയാക്കിയതാണെന്നും അവർ വ്യക്തമാക്കി.

< p>ആക്രമണത്തിനു ശേഷം നയതന്ത്രതലത്തിൽ പാകിസ്​താന്​ തിരിച്ചടി നൽകാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്​തിപ്പെടുത്തി. ഭീകരത എന്നത്​ പാകിസ്​താൻ ദേശീയ നയമായി സ്വീകരിക്കുകയാണെന്നും കുറ്റ​െപ്പടുത്തി. ആക്രമണത്തിന്​ പിന്നിൽ പങ്കില്ലെന്ന പാകിസ്​താ​​െൻറ വാദവും ഇന്ത്യ തള്ളി.

ആക്രമണത്തി​​െൻറ ഉത്തരവാദിത്തം പാക്​ ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദ്​ ഏറ്റെടുത്ത സാഹചര്യത്തിൽ, സ്വന്തം മണ്ണിൽ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയെക്കുറിച്ച്​ അറിയില്ല എന്ന്​ പാകി​സ്​താന്​ അവകാശപ്പെടാൻ കഴിയില്ല എന്നായിരുന്നു ഇന്ത്യയുടെ വാദം. ഭീകരസംഘടനകൾക്കെതിരെ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPulwama Attack
News Summary - Pulwama attack: Pakistan hides behind ‘probe’ theory-World News
Next Story