Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുല്‍വാമ ഭീകരാക്രമണം:...

പുല്‍വാമ ഭീകരാക്രമണം: ഭീകരർക്ക്​ സഹായം നൽകിയതിന്​ അച്ഛനും മകളും അറസ്റ്റില്‍

text_fields
bookmark_border
പുല്‍വാമ ഭീകരാക്രമണം: ഭീകരർക്ക്​ സഹായം നൽകിയതിന്​ അച്ഛനും മകളും അറസ്റ്റില്‍
cancel

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് വീട്ടില്‍ താമസിക്കാന്‍ സൗകര്യം നൽകിയതി​ന്​ അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി അറസ്​റ്റ്​ ചെയ്​തു. താരിഖ് അഹമ്മദ് ഷാ (50), ഇന്‍ഷാ ജാന്‍ (23) എന്നിവരാണ് പുല്‍വാമയിലെ ഹക്രിപ്പോര പ്രദേശത്തുനിന്ന് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഇവരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി റെയ്​ഡ്​ നടത്തിയ എൻ.ഐ.എ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റ്​ ചെയ്തത്. സി.ആർ.പി.എഫ് വാഹന വ്യൂഹം ലക്ഷ്യമാക്കി ചാവേർ ആക്രമണം നടത്തിയ ദറി​​​െൻറ വീഡിയോ ദൃശ്യങ്ങൾ ജെയ്​ശെ മുഹമ്മദ് പാകിസ്താനിൽ നിന്ന് പുറത്തുവിട്ടിരുന്നു. ഈ വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിൽ നിന്ന്​ റെക്കോഡ്​ ചെയ്​തതാണെന്ന്​ എൻ.ഐ.എ പറയുന്നു.

ആദിൽ അഹമ്മദ് ദറിന് അഭയം നൽകിയതിന്​ മറ്റൊരാൾ മുമ്പ് അറസ്റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niapulwamaPulwama Attack
News Summary - Pulwama Attack: Man, Daughter Arrested
Next Story