ചാവേർ എത്തിയത് ഇടവഴിയിൽനിന്ന്; ഇടിച്ചത് അഞ്ചാമത്തെ ബസിൽ
text_fieldsശ്രീനഗർ: കശ്മീരിൽ സൈനികരെ ലക്ഷ്യമിട്ട് എത്തിയ ചാവേർ ദേശീയപാതയിലേക്ക് കടന്ന ത് ഇടവഴിയിൽനിന്ന്. സി.ആർ.പി.എഫിെൻറ വാഹനവ്യൂഹത്തിലെ ആദ്യ ബസിനെ മറികടന്ന ചാവേർ ആദിൽ ഡാർ, ഇടതുവശത്തുള്ള അഞ്ചാമത്തെ ബസിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയതെന്നും മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്കുശേഷം 3.15ഒാടെയായിരുന്നു സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് 70ഒാളം പേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേർ ആക്രമണത്തിന് 10 മിനിറ്റ് മുമ്പ് സൈനിക വാഹനവ്യൂഹത്തിനു നേരെ യുവാക്കൾ കല്ലെറിഞ്ഞതായും പരിക്കേറ്റ ജവാൻ പറഞ്ഞു. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.കെ. ഭട്നഗർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഏതുതരത്തിലുള്ള വാഹനവും സ്ഫോടകവസ്തുവുമാണ് ചാവേർ ഉപയോഗിച്ചതെന്ന് അറിയാൻ സമയമെടുക്കുമെന്ന് ഭട്നഗർ പറഞ്ഞു.
അതേസമയം, ആർ.ഡി.എക്സിനൊപ്പം കൂടുതൽ നാശനഷ്ടമുണ്ടാക്കാൻ അമോണിയം നൈട്രേറ്റും ഉപയോഗിച്ചതായാണ് പ്രാഥമിക അന്വേഷണം നൽകുന്ന സൂചന. ഇത്രയും കൂടുതൽ സ്ഫോടക വസ്തുക്കൾ എങ്ങനെ വാഹനത്തിൽ ഘടിപ്പിച്ചുവെന്നും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
