പ്രധാന ഗൂഢാലോചനക്കാരെ തിരിച്ചറിഞ്ഞു?
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടന്ന് രണ്ടുദിവസം പിന്നിടവെ, ദേശീയ അന്വേഷണ ഏജൻസ ി (എൻ.െഎ.എ) സംഭവത്തിനുപിന്നിലെ പ്രധാന ഗൂഢാലോചനക്കാരെ തിരിച്ചറിഞ്ഞതായി റിപ്പോർ ട്ട്. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഇത് വ്യ ക്തമായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീർ പൊലീസ് ഏഴുപേരെ പുൽവാമയി ൽനിന്ന് പിടികൂടിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത സാധനങ്ങൾ എൻ.െഎ.എ ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയച്ചു. അന്വേഷണത്തിലെ ചില പ്രധാന അനുമാനങ്ങൾ: അഫ്ഗാൻ യുദ്ധത്തിൽ പെങ്കടുത്ത അബ്ദുൽ റാഷിദ് ഗാസി എന്നയാളാണ് ആക്രമണത്തിലെ പ്രധാന സൂത്രധാരൻ. പുൽവാമയിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളുടെ പ്രവർത്തനം.
ജയ്ശെ മുഹമ്മദ് തലവൻ മൗലാന മസ്ഉൗദ് അസ്ഹർ ആണ് ഇയാളെ ദൗത്യം ഏൽപിച്ചത്. സുരക്ഷ ഏജൻസികളെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താൻ ജയ്ശെ മുഹമ്മദ് ഒരുങ്ങുന്നു എന്ന് ഇൻറലിജൻസ് അറിഞ്ഞിരുന്നു. എന്നാൽ, എവിടെ, എങ്ങനെയുള്ള ആക്രമണം എന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല. ഉയർന്ന സ്ഫോടക ശേഷിയുള്ള ആർ.ഡി.എക്സ് ആണ് ആക്രമണത്തിന് ഉപേയാഗിച്ചത്. എന്നാൽ, ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ചെറിയ അളവിൽ പലപ്പോഴായാണ് ഇത് അതിർത്തിക്കപ്പുറത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്.
ചാവേറായ ആദിൽ അഹ്മദ് ധറിനെ മൂന്നു മാസമായി കാണാനില്ലായിരുന്നു. ഇയാൾ ജയ്ശെ മുഹമ്മദ് പരിശീലന ക്യാമ്പിൽ എത്തിയിരിക്കാം. പത്താംതരം പാസായ യുവാവ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജയ്ശെ മുഹമ്മദിൽ ചേരുന്നത്. ഇതിനുമുമ്പ് ഒരു മരമില്ലിൽ ജോലി ചെയ്തിട്ടുണ്ട്. വലിയ ആക്രമണങ്ങളിൽ മുമ്പ് പെങ്കടുത്തിട്ടില്ല. അതിനാൽ, ‘സി’ വിഭാഗം ഭീകരരുടെ പട്ടികയിലായിരുന്നു ഇയാളുടെ സ്ഥാനം.
സ്ഫോടനത്തിന് ഉപയോഗിച്ച എസ്.യു.വിയുടെ യഥാർഥ ഉടമയെ കണ്ടെത്താനായാൽ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാകും. പദ്ധതി നടപ്പാക്കുന്ന രീതി തയാറാക്കിയത് പാക് പൗരനായ ജയ്ശെ ഭീകരൻ കംറാൻ ആണ്. ഇയാൾ ദക്ഷിണ കശ്മീരിലാണ് പ്രവർത്തിക്കുന്നത്. കംറാനെ പൊലീസ് തിരയുന്നു. ത്രാൾ മേഖലയിലെ മിദൂരയിൽ വെച്ചാണ് ആക്രമണം ആസൂത്രണം ചെയ്തത്. സ്േഫാടക വസ്തു എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മറ്റൊരു പ്രാദേശിക ജയ്ശെ ഭീകരനെയും പൊലീസ് അന്വേഷിച്ചുവരുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
