പുരി ജഗനാഥ ക്ഷേത്രത്തിന് മുന്നിൽ പൂജാരിയുടെ മകനെ വെടിവെച്ച് കൊന്നു
text_fieldsപുരി ജഗനാഥ ക്ഷേത്രത്തിന് മുന്നിൽ പൂജാരിയുടെ മകൻ വെടിയേറ്റ് മരിച്ച സ്ഥലത്ത് പൊലീസ് എത്തിയപ്പോൾ
ഭുവനേശ്വർ: പുരി ജഗനാഥ ക്ഷേത്രത്തിന് മുന്നിലെ ചരിത്രപ്രസിദ്ധമായ എമാർ മഠത്തിൽ പൂജാരിയുടെ മകനെ വെടിവെച്ച് കൊന്നു. തീർഥാടക നഗരത്തിലെ ഹരചണ്ടി തലുച്ച സാഹിയിലുള്ള ക്ഷേത്രത്തിലെ പൂജാരിയുടെ മകൻ ശിവറാം പത്രയാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്.
ജഗനാഥ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ നിന്ന് 20 മീറ്റർ അകലെ ബൈക്കിലെത്തിയ രണ്ട് പേർ ശിവറാമിന് നേരെ വെടിയുതിർക്കുകയായിരുന്നു. സിംഗദ്വാര പൊലീസ് ഉടൻ ആംബുലൻസിൽ ജില്ലാ ആസ്ഥാനത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവറാം മരിച്ചു.
ചന്ദൻ ബാരിക് എന്ന ആളാണ് കേസിലെ പ്രതിയെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും പുരി പൊലീസ് സൂപ്രണ്ട് കൻവർ വിശാൽ സിങ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രണയബന്ധത്തെ തുടർന്നുണ്ടായ കൊലപാതകമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

