Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി.എസ്.സി നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ച് പൂജ ഖേദ്കർ

text_fields
bookmark_border
ഐ.എ.എസ് റദ്ദാക്കിയത് വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന്
puja khedkar
cancel

ന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) അയോഗ്യത പ്രഖ്യാപിച്ച മുൻ പ്രൊബേഷണറി ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കർ, കമീഷനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ചട്ടം മറികടന്നുകൊണ്ട് സിവിൽ സർവീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.പി.എസ്.സി പൂജക്കെതിരെ നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മൻമോഹൻ അടങ്ങിയ ബഞ്ചിനു മുമ്പാകെ പൂജ നൽകിയ പരാതി ബുധനാഴ്ച പരിഗണിച്ചേക്കും.

ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ആരോപണത്തിൽ വിശദീകരണം നൽകാൻ 30ന് വൈകിട്ട് 3.30 വരെ പൂജക്ക് സമയം നൽകിയിരുന്നു. എന്നാൽ കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിക്കാൻ അവർ തായാറായിരുന്നില്ല.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പൂജ സമർപ്പിച്ചതായാണ് കണ്ടെത്തൽ. അപേക്ഷയിൽ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തിൽ ചെയ്തത്. ഇവർക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്. നേരത്തെ തട്ടിപ്പു നടത്തിയെന്ന കേസിൽ പൂജ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Puja Khedkar moves court challenging cancellation of candidature by UPSC
Next Story