Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ കോവിഡ്​...

പുതുച്ചേരിയിൽ കോവിഡ്​ ബാധിത​െൻറ മൃതദേഹം കുഴിയിലേക്കെറിഞ്ഞ സംഭവം: അന്വേഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
പുതുച്ചേരിയിൽ കോവിഡ്​ ബാധിത​െൻറ മൃതദേഹം കുഴിയിലേക്കെറിഞ്ഞ സംഭവം: അന്വേഷണത്തിന്​ ഉത്തരവ്​
cancel

ചെന്നൈ: പുതുച്ചേരിയിൽ കോവിഡ്​ രോഗിയുടെ മൃതദേഹത്തോട്​ അനാദരവ്​ കാണിച്ച സംഭവത്തിൽ അധികൃതർ അന്വേഷണത്തിന്​ ഉത്തരവിട്ടു. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവി​​െൻറ (45) മൃതദേഹം ആ​േരാഗ്യ പ്രവർത്തകർ ഒറ്റപ്പെട്ട സ്​ഥലത്തെ ശവക്കുഴിയിലേക്ക്​ വലിച്ചെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചത്​ വ്യാപക പ്രതിഡേധത്തിനിടയാക്കിയിരുന്നു. 

പി.പി.ഇ കിറ്റണിഞ്ഞ് വന്ന നാലുജീവനക്കാർ​ സ്​ട്രച്ചറിൽ കൊണ്ടുവന്ന മൃതദേഹം 15 അടി താഴ്​ചയുള്ള കുഴിയിലേക്ക് തള്ളുകയായിരുന്നു. ​കോവിഡ് ചട്ടം പാലിച്ച്​ സംസ്​കാരം നടത്തണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചതിനാൽ  കുടുംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തില്ല. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിൽ ഒരാൾ പകർത്തിയ വിഡിയോയിലൂടെയാണ്​ സംഭവം പുറത്തായത്. 

കോവിഡ്​ ബാധിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതിയിലായിരുന്നില്ല അവർ മൃതദേഹം പൊതിഞ്ഞത്. പ്രത്യേക ബാഗിലാക്കുന്നതിന്​ പകരം വെള്ളത്തുണി കൊണ്ട്​ മാത്രമാണ്​ മൃതദേഹം ആവരണം ചെയ്​തത്​. മൃതദേഹത്തി​​െൻറ ചിലഭാഗങ്ങളിൽ നിന്നും തുണി തെന്നിമാറിയത്​ ആ​േരാഗ്യപ്രവർത്തകർക്ക്​ രോഗം പടരാൻ സാധ്യത കൂടുതലാണെന്നും ചിലർ ചൂണ്ടിക്കാണിക്ക​ുന്നു. ​മൃതദേഹം ശരിയായ രീതിയിൽ എംബാം ചെയ്​തിരുന്നോ എന്ന കാര്യവും വ്യക്​തമല്ല. 

ചെന്നൈ സ്വദേശിയായ മുത്തു ഭാര്യയുടെ സ്വദേശമായ പുതുച്ചേരിയിലെത്തിയതായിരുന്നു. ഇവിടെ വെച്ച്​ ഹൃദയാഘാതം മൂലമായിരുന്നു മരണം. പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോഴാണ്​ രോഗം ബാധിച്ച വിവരമറിയുന്നത്​. സംഭവം പുറത്തായതോ​െട ‘ഇന്ത്യ എഗെയ്​ൻസ്​റ്റ്​ കറപ്​ഷൻ’ അടക്കമുള്ള സംഘടനകൾ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. 

റവന്യൂ വകുപ്പ്​ അധികൃതർക്ക്​ മൃതദേഹം സംസ്​കരിക്കാനായി കൈമാറിയെന്നാണ്​ ആരോഗ്യ വകുപ്പ്​ നൽകുന്ന വിശദീകരണം. സംഭവത്തിൽ ഉൾപെട്ടവർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൾൽകിയതായി പുതുച്ചേരി ലഫ്​നൻറ്​ ഗവർണർ കിരൺ ബേദി പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും അന്വേഷണം ആവശ്യപ്പെട്ടതായും പുതുച്ചേരി കലക്​ടർ അരുൺ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puducherrymalayalam newscorona viruscovid 19covid deathpuducherry coviddisrespect of dead body
News Summary - Puducherry Health Workers Throw Body Of Covid Patient, Probe Ordered- india
Next Story