Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുച്ചേരി മുന്‍മന്ത്രി വെട്ടേറ്റു മരിച്ചു

text_fields
bookmark_border
പുതുച്ചേരി മുന്‍മന്ത്രി  വെട്ടേറ്റു മരിച്ചു
cancel

കരെക്കല്‍: പുതുച്ചേരി മുന്‍ മന്ത്രി വി.എം.സി. ശിവകുമാറിനെ അജ്ഞാതസംഘം  വെട്ടിക്കൊന്നു.  നിര്‍മാണജോലി  പരിശോധിക്കാന്‍  പോകുമ്പോള്‍  തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലക്ക് സമീപം നെരാവി ടി.ആര്‍. പട്ടണത്ത് കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം  വാക്കത്തി  ഉപയോഗിച്ച് ശിവകുമാറിനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഉടനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെട്ടു. മുന്‍ സ്പീക്കര്‍കൂടിയാണ് 67കാരനായ  ശിവകുമാര്‍. ചൊവ്വാഴ്ചയാണ് സംഭവം. കാരണം വ്യക്തമായിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു തവണ നിയമസഭാംഗമായ  അദ്ദേഹം   1996 മുതല്‍ 2000വരെ പുതുച്ചേരി നിയമസഭാ സ്പീക്കറായി.  1980 മുതല്‍ നെരാവി ടി.ആര്‍ പട്ടണം മണ്ഡലത്തെ പ്രതിനിധാനംചെയ്തു.  അദ്ദേഹം നാലു തവണ  ഡി.എം.കെ. ടിക്കറ്റിലും  പിന്നീട് സ്വതന്ത്രനായും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത കാലത്തായി എ.ഐ.എ.ഡി.എം.കെയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - puducherry former minister killed
Next Story