Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ...

പുതുച്ചേരിയിൽ വിശ്വാസവോ​ട്ട്​ 22ന്​

text_fields
bookmark_border
പുതുച്ചേരിയിൽ വിശ്വാസവോ​ട്ട്​ 22ന്​
cancel

ചെ​​ന്നൈ: പു​​തു​​ച്ചേ​​രി നി​​യ​​മ​​സ​​ഭ​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി.​​നാ​​രാ​​യ​​ണ​​സാ​​മി ഫെ​ബ്രു​വ​രി 22ന്​ ​ഭൂ​​രി​​പ​​ക്ഷം തെ​​ളി​​യി​​ക്ക​​ണ​​മെ​​ന്ന്​ ല​​ഫ്. ഗ​​വ​​ർ​​ണ​​ർ ത​​മി​​ഴി​​സൈ സൗ​​ന്ദ​​ര​​രാ​​ജ​​ൻ.

വ്യാ​​ഴാ​​ഴ്​​​ച രാ​​വി​​ലെ ല​​ഫ്.​ ​ഗ​​വ​​ർ​​ണ​​ർ ചു​​മ​​ത​​ല​​യേ​​റ്റ്​ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​ക​​മാ​​ണ്​ ഉ​​ത്ത​​ര​​വി​​റ​​ങ്ങി​​യ​​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു എം.​എ​ൽ.​എ കൂ​ടി രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​-​ഡി.​എം.​കെ സ​ഖ്യ​സ​ർ​ക്കാ​രി​​ന്‍റെ ഭാ​വി തു​ലാ​സി​ലാ​യ​ത്.

കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്​​ട​മാ​യ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്​ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രം​ഗ​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ശ്രമം തുടങ്ങിയിരുന്നു. നി​യ​മ​സ​ഭ വി​ളി​ച്ച്​ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സാ​മി​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​​​വ​ശ്യപ്പെട്ട്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ല​ഫ്.​ ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​യെ ക​ണ്ട്​ 14 എം.​എ​ൽ.​എ​മാ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം ന​ൽ​കിയിരുന്നു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളെ അ​ട്ടി​മ​റി​ച്ച്​ ഭ​ര​ണം കൈ​ക്ക​ലാ​ക്കു​ന്ന ത​ന്ത്രം പു​തു​ച്ചേ​രി​യി​ൽ ന​ട​ക്കി​ല്ലെ​ന്നും ഇൗ ​ഗൂ​ഢ​നീ​ക്ക​ത്തെ നേ​രി​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നാ​രാ​യ​ണ​സാ​മി അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ഇ​വ​രു​ടെ ന​യം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച ബി.​ജെ.​പി​ക്ക്​ കെ​ട്ടി​വെ​ച്ച കാ​ശ്​ പോ​ലും കി​ട്ടി​യി​ല്ല. ഒ​ന്നോ ര​ണ്ടോ എം.​എ​ൽ.​എ​മാ​ർ രാ​ജി​വെ​ച്ചാ​ലും ജ​നം ഡി.​എം.​കെ- കോ​ൺ​ഗ്ര​സ്​ സ​ഖ്യ​​ത്തോ​ടൊ​പ്പ​മാ​ണെ​ന്നും നാ​രാ​യ​ണ​സാ​മി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lieutenant GovernorPuducherryFloor Test
News Summary - Puducherry Floor Test Monday, Says Lieutenant Governor
Next Story