Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴയിൽ ചോർന്ന് പട്ടേൽ പ്രതിമ
text_fieldsbookmark_border
വഡോദര: വൻതുക ചെലവഴിച്ച് ഗുജാറത്തിൽ പണികഴിപ്പിച്ച സർദാർ വല്ലഭ ഭായി പട്ടേൽ പ്രതിമയിൽ ചോർച്ച. 182 മീറ്റർ ഉയരത് തിലുള്ള പ്രതിമക്കകത്തെ ഗാലറിയിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ കനത്ത ചോർച്ചയുണ്ടായത്. മുകൾഭാഗത്തുകൂടി മഴ വെള്ളം വീഴുന്ന ദൃശ്യങ്ങൾ സന്ദർശനത്തിനെത്തിയവർ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
അതേസമയം, പുറത്തെ കാഴ്ചകൾ കാണാൻ വേണ്ടി തുറന്നിട്ട ഭാഗങ്ങളിലൂടെയാണ് മഴവെള്ളം അകത്തെത്തുന്നതെന്ന വിശദീകരണവുമായി നർമദ കലക്ടറും പ്രതിമ ചീഫ് അഡ്മിനിസ്ട്രേറ്ററുമായ ഐ.കെ. പട്ടേൽ രംഗത്തെത്തി. 2,989 കോടി രൂപ ചെലവിൽ നിർമിച്ച പ്രതിമ 2018 ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
