പഞ്ച്ഗ്രാമില് കടുത്തപോരാട്ടം; സുഷ്മിത സുസ്മിതയാകുമോ?
text_fieldsസിൽചറില്നിന്ന് 30 കിലോ മീറ്റര്‍ അകലെ പഞ്ച് ഗ്രാമിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നതറിഞ്ഞ് ആളുകള്‍ വന്ന് തുടങ്ങുന്നതേയുള്ളൂ. രാവിലെ 11 മണിയായപ്പോഴേക്കും ശക്തമായ കാറ്റും മഴയും ശക്തമായ ഇടിമിന്നലും തുടങ്ങി. ബി.ജെ.പി സ്ഥാനാര്‍ഥി രാജ്ദീപ് റോയിയില്‍നിന്ന് കടുത്ത മത്സരം നേരിടുന്ന സിൽചറിലെ സിറ്റിങ് എം.പിയും മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ സുഷ്മിത ദേവിന് ആശങ്കയുടെ മണിക്കൂറുകൾ. ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാതെ രാഹുലിെൻറ റാലി റദ്ദാക്കപ്പെടുമോ എന്നാണ് ഭയം. ഒടുവിൽ സമ്മേളനം നടക്കുന്ന പാടത്തിറക്കാതെ ഹെലികോപ്ടര്‍ സിൽചര്‍ വിമാനത്താവളത്തിലിറക്കിയപ്പോഴാണ് സുഷ്മിത ചിരിച്ചത്. സിൽചറിൽനിന്ന് രാഹുല്‍ കാറിൽ പഞ്ച്ഗ്രാമിെലത്തുമ്പോഴേക്കും സമ്മേളന നഗരിയും അവിടേക്കുള്ള റോഡുകളും ജനനിബിഡമായിരുന്നു. കനത്ത മഴക്കുശേഷവും ഒന്നര ലക്ഷം പേരെയെങ്കിലും രാഹുലിന് മുന്നില്‍ അണിനിരത്താനായതിെൻറ സന്തോഷം സുഷ്മിതയുടെ വാക്കുകളിലുണ്ടായിരുന്നു. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സിൽചറിലെയും കരീംഗഞ്ചിലെയും സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനായി സംഘടിപ്പിച്ച രാഹുൽ റാലി കച്ചാര്‍, കരീംഗഞ്ച്, ഹൈലാക്കന്തി ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരെ കൊണ്ടുവന്നാണ് കോണ്‍ഗ്രസ് വിജയിപ്പിച്ചത്.
ബദ്റുദ്ദീന്‍ അജ്മലിെൻറ എ.ഐ.യു.ഡി.എഫില്‍നിന്ന് ഇക്കുറി പിടിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന, പട്ടികജാതി സംവരണ മണ്ഡലമാണ് കരീംഗഞ്ച്. സ്വരൂപ് ദാസിലൂടെ, ഹൈലാകന്തി ജില്ലയില്‍ നിന്ന് ആദ്യമായി ഒരു ലോക്സഭ സ്ഥാനാര്‍ഥിയായതോടെ ബി.ജെ.പിക്ക് പോകുന്ന വോട്ടുകള്‍പോലും സമാഹരിക്കാന്‍ കഴിയുമെന്നും പാർട്ടി കരുതുന്നു. റാലിക്ക് വന്നവരില്‍ കഴിഞ്ഞതവണ മോദിക്ക് വോട്ടു ചെയ്ത തേയിലത്തോട്ടം തൊഴിലാളികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വരൂപ് ദാസ് കോണ്‍ഗ്രസ് ആണോ എന്നതല്ല, ഹൈലാകന്തിയില്നിന്നുള്ള നേതാവാണ് എന്നത് കണക്കിലെടുത്താണ് തങ്ങളുടെ വോട്ടെന്ന് തേയിലത്തോട്ടം തൊഴിലാളിയായ ബന്ധന് ജലാക് പറഞ്ഞു.
2014ലെ മോദി തരംഗത്തിനിടയിലും ഉജ്ജ്വല വിജയ നേടിയ സുഷ്മിത ദേവിനെ ബംഗാളി കുടിയേറ്റ ഹിന്ദുക്കള്‍ നിര്‍ണായകമായ സിൽചറില്‍ ഇക്കുറി ബി.ജെ.പി വെള്ളം കുടിപ്പിക്കുന്നത് പൗരത്വ ഭേദഗതി ബില്ലുകൊണ്ടാണ്. മുസ്ലിം കുടിയേറ്റക്കാരെ പുറത്താക്കുമെന്നും പൗരത്വ ബില്‍ കൊണ്ടുവന്ന് ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നും പരസ്യപ്രചാരണം നടത്തി അസമിലെ വംശീയ പ്രശ്നത്തെ വര്‍ഗീയ പ്രശ്നമാക്കി മാറ്റിയത് ഏതെങ്കിലും തരത്തിൽ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെങ്കിൽ അത് സിൽചറില്‍ സുഷ്മിതക്കെതിെരയാകും സംഭവിക്കുക. ഇതിനുപുറമെ, കോൺഗ്രസ് വിട്ട് വിമതയായി മത്സരിക്കുന്ന നസിയ യാസ്മിന് മസുംദാറും ഭീഷണി ഉയർത്തുന്നു. നിയമസഭ ടിക്കറ്റ് നല്‍കാത്തതില്‍ സുഷ്മിതയോടുള്ള കെറുവു തീര്‍ക്കാന്‍ മേഘാലയ ഭരിക്കുന്ന നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസിെൻറ മുന്‍ ജില്ല നേതാവായ നസിയ യാസ്മിൻ. എ.ഐ.യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതുമൂലം കോൺഗ്രസിൽ സ്വാഭാവികമായി വന്നുചേരുമായിരുന്ന മുസലിം വോട്ടുകളില്‍ നസിയ വിള്ളൽ വീഴ്ത്തുമോ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
