Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാറ്റ്ജിപിടിയിൽനിന്നും വെബ്‌സൈറ്റുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, വ്യാജ എഴുത്തുകാരുടെ പേരിൽ പുസ്തകങ്ങൾ; തമിഴ്‌നാട്ടിൽ പ്രസാധകൻ അറസ്റ്റിൽ

text_fields
bookmark_border
Publisher Arrested AI Books
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ലൈബ്രറികളിലേക്ക് വ്യാജ എഴുത്തുകാരുടെ പേരിൽ പുസ്തകങ്ങൾ നിർമിച്ച് വിതരണം ചെയ്ത പ്രസാധക സ്ഥാപന ഉടമ ആർ. മോഹൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ വിജിലൻസ് വിഭാഗമാണ് (ഡിവിഎസി ) അകൽ വിളക്ക് പബ്ലിഷേഴ്സ് ഉടമയെ അറസ്റ്റ് ചെയ്തത്. വെബ്സൈറ്റുകളിൽനിന്നും ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ച് പുസ്തകങ്ങൾ തയാറാക്കുകയും വ്യാജ പേരിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു.

തിങ്കളാഴ്ച തമിഴ്നാട്ടിലെ ഏഴിടങ്ങളിലായി നടന്ന വിജിലൻസ് പരിശാധനയിൽ കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിരുന്നു. പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ നവംബർ ആറിന് പെരിയാർ അറിവുലകം ലൈബ്രറി സന്ദർശിച്ചപ്പോഴാണ് പുസ്തകങ്ങളിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടത്. വസ്തുതാപരമായ പിശകുകൾ, തെറ്റായ ചരിത്രവിവരങ്ങൾ, സംശയകരമായ കർത്തൃത്വം, നിർമിതബുദ്ധി ഉപയോഗിച്ച് തയാറാക്കിയ ഉള്ളടക്കം എന്നിവയുള്ള 1,800ലധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് വിഷയം രാഷ്ട്രീയ വിവാദമാവുകയായിരുന്നു.

വ്യാജ എഴുത്തുകാരുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ഉള്ളടക്കം അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതും വായനക്കാർക്ക് കാര്യമായ പ്രയോജനമില്ലാത്തതുമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മറ്റ് കൃതികളിൽനിന്ന് പകർത്തിയ ഉള്ളടക്കവും പുസ്തകങ്ങളിൽ കണ്ടെത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള നിർദിഷ്ട നടപടിക്രമങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരും പ്രസാധകരും ഒത്തുകളിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

അകൽ വിളക്ക് പബ്ലിഷേഴ്സ്, ഫീനിക്സ് പബ്ലിക്കേഷൻസ് എന്നീ രണ്ടു സ്ഥാപനങ്ങളും ഒരേ വിലാസത്തിൽനിന്നാണ് പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു സ്ഥാപനങ്ങളിൽനിന്നുമായി 1,857 പുസ്തകങ്ങൾ വാങ്ങാൻ ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു. ഇതിനായി ആകെ 1,74,01,162 രൂപ നൽകിയെന്നാണ് വിജിലൻസിന്റെ കണക്ക്. പുസ്തക ശേഖരണത്തിനായി രൂപവത്കരിച്ച ശിപാർശ സമിതി ഏകദേശം 26,000 പുസ്തകങ്ങളാണ് നിർദേശിച്ചിരുന്നത്. എന്നാൽ സമിതിയുടെ ശിപാർശയിലില്ലാത്ത പുസ്തകങ്ങൾ ഏകോപന സമിതി കൂട്ടിച്ചേർത്തുവെന്നും ഇത് രേഖകളിൽ ഉൾപ്പെടുത്തിയില്ലെന്നും എഫ്.ഐ.ആർ ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Publisher Arrested AI Books
Next Story