Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുഗതാഗതം വൈകാതെ...

പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന്​ നിതിൻ ഗഡ്​കരി

text_fields
bookmark_border
nithin-gadkari-050919.jpg
cancel

ന്യൂഡൽഹി: രാജ്യത്ത്​ പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന സൂചനകൾ നൽകി ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി. ബസ്​ ആൻഡ്​ കാർ ഒാപ്പറേറ്റ്​ കോൺഫഡറേഷൻ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ്​ ഗഡ്​കരി ഇക്കാര്യ അറിയിച്ചത്​. എന്നാൽ, ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനഃരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

ശാരീരക അകലം പാലിക്കുന്നതോടൊപ്പം വാഹനങ്ങളിൽ ഹാൻഡ്​വാഷ്​, സാനിറ്റൈസർ, ഫേസ്​മാസ്​ക്​ എന്നിവ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പൊതുഗതാഗതം എപ്പോൾ പുനഃരാരംഭിക്കുമെന്നതിനെ കുറിച്ച്​ കൃത്യമായൊരു തീയതി പറയാൻ അ​ദ്ദേഹം തയാറായില്ല. 

ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ മാർച്ച്​ 25 മുതലാണ്​ രാജ്യത്ത്​ പൊതുഗതാഗതം നിർത്തിയത്​. നിലവിൽ മെയ്​ 17 വരെയാണ്​ ലോക്​ഡൗൺ നീട്ടിയിരിക്കുന്നത്​. എന്നാൽ, മെയ്​ 17ന്​ ശേഷം ഉടൻ തന്നെ പൊതുഗതാഗതം പുനഃരാരംഭിക്കുമോ എന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lockdown
News Summary - Public Transport May Open Soon With Some Guidelines, Says Nitin Gadkari-India news
Next Story