മുംബൈയിൽ അദാനിയുടെ സിമന്റ് ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം; ദാരാവിയിലും അദാനിക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നു
text_fieldsമുംബൈ: മുംബൈ കല്യാണിൽ നിന്ന് 68 കിലോമീറ്റർ ദൂരെ മൊഹോൻ ഗ്രാമത്തിൽ ജനങ്ങൾ തിങ്ങിപ്പോർക്കുന്ന സ്ഥലത്ത് അദാനിയുടെ സിമൻറ് ഫാക്ടറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം. ജനങ്ങൾ തിങ്ങിപ്പാർക്കുക്കയും ആകാശപാതകൾ പണി നടക്കുകയും ചെയ്യുന്ന ഇടത്താണ് അദാനിയുടെ അംബുജ സിമൻറ്സ് ഫാക്ടറി ആരംഭിക്കാനൊരുങ്ങുന്നത്.
ജനങ്ങളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇവിടെ ജനകീയ പ്രതിഷേധം ഉയരുന്നത്. ധാരാവി വികസന പദ്ധതിക്കു ശേഷം അദാനിയുടെ രണ്ടാമത്തെ പദ്ധതിയാണ് മുംബൈയിൽ ജനകീയ പ്രതിഷേധത്തിൽ കൂടുങ്ങിക്കിടക്കുന്നത്.
2020 ൽ നിയമ പോരാട്ടങ്ങൾക്കൊടുവിൽ നാഷണൽ റയോൺ കമ്പനി അദാനി ഏറെടുക്കുമ്പോൾ ലോക നിലവാരമുള്ള ഒരു ലൊജിസ്റ്റിക്സ് പാർക്ക് തുടങ്ങും എന്നായിരുന്നു ജനങ്ങളെ ധരിപ്പിച്ചിരുന്നത്. അത് എല്ലാവരും സ്വാഗതം ചെയ്തതുമാണ്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ സിമൻറ് ഫാക്ടറി തുടങ്ങുന്നത്.
ഈ ഗ്രാമവും തൊട്ടടുത്തുള്ള 10 ഗ്രാമങ്ങളും സിമൻറ് ഫാക്ടറിക്കെതിരെ ഒപ്പു ശേഖരണം തുടങ്ങി. ഇവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും പരിസ്ഥിതി മന്ത്രി പങ്കണ്ട് മുണ്ടെയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

