Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്​കോട്ടിൽ പബ്​ജി...

രാജ്​കോട്ടിൽ പബ്​ജി കളിച്ച പത്തുപേർ അറസ്​റ്റിൽ

text_fields
bookmark_border
രാജ്​കോട്ടിൽ പബ്​ജി കളിച്ച പത്തുപേർ അറസ്​റ്റിൽ
cancel

ഭുവനേശ്വർ: നിരോധനത്തെ മറികടന്ന്​ ഗുജറാത്തിലെ രാജ്​കോട്ടിൽ ഒാൺലൈൻ മൾട്ടി ​​േപ്ലയർ ഗെയിമായ പബ്​ജി കളിച്ച പ ത്ത് പേർ അറസ്​റ്റിൽ. മാർച്ച്​ ഒമ്പതിനാണ്​ ഗുജറാത്ത്​ പൊലീസ്​ പബ്​ജി ഗെയിം നിരോധിച്ചത്​. എന്നാൽ പൊലീസി​​െൻ റ നോട്ടിഫിക്കേഷൻ അവഗണിച്ച്​​ ഗെയിം കളിച്ച പത്തു പേരെ അറസ്​റ്റു ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊ ലീസ്​ പിടിച്ചെടുത്തു. രാജ്​കോട്ട്​ സ്​പെഷ്യൽ ഒാപ്പറേഷൻ ​ഗ്രൂപ്പാണ്​ പബ്​ജി കളിച്ച യുവാക്കളെ അറസ്​റ്റു ചെയ്​തത്​.

ഏപ്രിൽ 30 വരെയാണ്​ പബ്​ജിക്ക്​ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ രാജ്​കോട്ട്​ പൊലീസ്​ കമീഷണർ ​മനോജ്​ അഗർവാൾ അറിയിച്ചു. കേന്ദ്രസർക്കാർ ആക്​റ്റിലെ 188 വകുപ്പ്​ പ്രകാരമാണ്​ പബ്​ജി ഗെയിമിന്​ നിരോധനം ഏർപ്പെടുത്തിയിരുന്നത്​. ഇതുപ്രകാരം നിരോധനം മറികടന്നവരെ അറസ്​റ്റു ചെയ്യാവുന്നതാണ്​.

കൗമാരക്കാരും യുവാക്കളും പബ്​ജിക്ക്​ അടിമകളാകുന്നുവെന്ന്​ ആരോപിച്ചാണ്​ ഗെയിം നിരോധിച്ച്​ പൊലീസ്​ ഉത്തരവിറക്കിയത്​.

അറസ്​റ്റിലായവർക്കെതിരെ ജാമ്യം കിട്ടാവുന്ന കുറ്റമാണ്​ ചുമത്തിയിരിക്കുന്നതെന്നും സ്​റ്റേഷനിൽ നിന്നു തന്നെ ജാമ്യം അനുവദിക്കുമെന്നും പൊലീസ്​ അറിയിച്ചു. എന്നാൽ സർക്കാർ നോട്ടിഫിക്കേഷൻ ലംഘിച്ചതിന്​ ഇവർ കോടതിയിൽ വിചാരണ നേരിടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policerajkotPUBG GameMobile Ban
News Summary - PUBG Mobile Ban: Rajkot Police Arrests 10 - India news
Next Story