Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു നഗരമധ്യത്തിൽ ബാർ ഉടമയെ വെടി​വെച്ചു കൊന്നു

text_fields
bookmark_border
ചെമ്മണ്ണൂർ ജ്വല്ലറി കവർച്ച കേസിലെ പ്രതിയാണ്​
ബംഗളൂരു നഗരമധ്യത്തിൽ ബാർ ഉടമയെ വെടി​വെച്ചു കൊന്നു
cancel

ബെംഗളൂരു: ചെമ്മണ്ണൂർ ജ്വല്ലറി കവർച്ച കേസിലെ പ്രതിയും പബ്​ ഉടമയുമായ മനീഷ്​ ഷെട്ടിയെ ബംഗളൂരു നഗരമധ്യത്തിൽ വെച്ച്​
അജ്ഞാതർ വെടിവെച്ചുകൊന്നു.വ്യാഴാഴ്​ച രാത്രി ഒമ്പത് മണിയോടെയാണ്​ ബ്രിഗേഡ് റോഡിന് സമീപം ബാർ നടത്തുകയായിരുന്ന മനീഷ് ഷെട്ടിക്ക് നേരെ ആക്രമണമുണ്ടായത്​. പരിക്കേറ്റ 46കാനായ മനീഷ്​ ഷെട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രിഡ്​ജ്​ റോഡിന്​ സമീപത്തുള്ള ആർ‌.എച്ച്.പി റോഡിലെ പബിനടുത്ത്​ വെച്ചാണ്​ അക്രമികൾ മനീഷ്​ ഷെട്ടിക്കെതിരെ വെടിയുതിർത്തത്​. അക്രമികൾ കൃത്യത്തിനു ശേഷം വാഹനത്തിൽ രക്ഷപ്പെട്ടു.

മനീഷ് ഷെട്ടിക്കെതിരെ കേരളത്തിലും കർണാടകയിലുമായി നിരവധി ക്രിമിനൽ കേസുകളുണ്ട്​. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story